കൊൽക്കത്ത: ശനിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചി മെട്രോ റെയിലിെൻറ ഉദ്ഘാടനം ചെയ്തത്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് 2012 സെപ്തംബറിലാണ് കൊച്ചി മെട്രോക്ക് തറക്കല്ലിട്ടത്. എകദേശം അഞ്ച് വർഷം കൊണ്ട് 13 കിലോ മീറ്റർ നിളമുള്ള മെട്രോയുടെ ഒന്നാം ഘട്ടം പൂർത്തിയാക്കിയത്. എന്നാൽ കൊൽക്കത്ത മെട്രോയുടെ വികസന പ്രവർത്തനങ്ങൾ ഒച്ചിെൻറ വേഗത്തിൽ ഇഴയുന്നുവെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. കൊൽക്കത്ത മെട്രോയുടെ നിർമാണ പുരോഗതിയിൽ റെയിൽവേ മന്ത്രാലയത്തിന് ഒട്ടും സംതൃപ്തിയില്ലെന്നാണ് സൂചന.
ഇൗ രീതിയിൽ മുന്നോട്ട് പോവുകയാണെങ്കിൽ 17 വർഷം കൊണ്ട് മാത്രമേ കൊൽക്കത്ത മെട്രോ പുർണമായി സജ്ജമാവുകയുള്ളു എന്നാണ് റെയിൽവേ മന്ത്രാലയത്തെ ഉദ്ധരിച്ച് ടൈംസ് ഒാഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. 64 കിലോ മീറ്റർ ദൈർഘ്യമുള്ള പുതിയ മെട്രോ പൂർത്തിയാക്കാൻ 8,639 കോടി രൂപയാണ് ആകെ ചിലവ് വരിക. ഇതിൽ 2,018 കോടി രൂപയാണ് നിലവിൽ ചിലവഴിച്ചിട്ടുള്ളത്.
2010--^11 സാമ്പത്തിക വർഷത്തിലാണ് കൊൽക്കത്ത മെട്രോയുടെ വികസന പ്രവർത്തനങ്ങൾ നടത്താൻ അനുമതി നൽകിയത്. എന്നാൽ മെട്രോയുടെ കരാർ ഏൽപ്പിച്ചത് റെയിൽ വികാസ് നിഗം ലിമിറ്റഡ് എന്ന സ്ഥാപനത്തെയാണ്. ആറ് മെട്രോ കോറിഡോറുകളാണ് കൊൽക്കത്തിയിൽ പൂർത്തിയാക്കേണ്ടത് ഇതിൽ ഒന്നിെൻറ പണിയിൽ മാത്രമേ ആശാവഹമായ പുരോഗതി ഉണ്ടായിട്ടുള്ളു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.