സി.എ.എ അനുകൂല റാലിക്ക്​ അമിത്​ ഷായെത്തുന്നു; കൊൽക്കത്തയിൽ പ്രതിഷേധം ശക്​തം

കൊൽക്കത്ത: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷായുടെ സന്ദർശനത്തിന്​ മുന്നോടിയായി കൊൽക്കത്തയിൽ പ്രതിഷേധം ശക്​തമാകുന്നു. സി.എ.എ അനുകൂല റാലിയിൽ സംസാരിക്കുന്നതിനായാണ്​ അമിത്​ ഷാ ബംഗാളിലെത്തുന്നത്​. വിവിധ മുസ്​ലിം സംഘടനകൾ, ഇടതു പാർട്ടികൾ, തൃണമൂൽ കോൺഗ്രസ്​ എന്നിവരെല്ലാം പ്രതിഷേധങ്ങൾക്ക്​ ആഹ്വാനം നൽകിയിട്ടുണ്ട്​.

ഇടത്​ പാർട്ടികളും മുസ്​ലിം സാമൂഹിക പ്രവർത്തകരും കൊൽക്കത്തയിലെ ബി.ജെ.പി ഓഫീസിന്​ മുന്നിൽ പ്രതിഷേധിക്കും​. ജംഇയത്തുൽ ഉലമ-എ-ഹിന്ദി​​െൻറ പ്രതിഷേധ പരിപാടി തൃണമൂൽ കോൺഗ്രസ്​ മന്ത്രി സിദ്ധിക്കുല്ല ചൗധരി ഉദ്​ഘാടനം ചെയ്യും.

നരേന്ദ്രമോദിക്ക്​ ലഭിച്ചത്​ പോലെ കറുത്ത കൊടികളായിരിക്കും അമിത്​ ഷായെ വരവേൽക്കുകയെന്ന്​ സി.പി.എം പോളിറ്റ്​ബ്യൂറോ അംഗം മുഹമ്മദ്​ സലീം പറഞ്ഞു. അമിത്​ ഷാക്ക്​ ചുവപ്പ്​ പരവതാനി വിരിക്കാനാണ്​ മമതയുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

Tags:    
News Summary - Kolkata braces for stir ahead of Amit Shah’s CAA rally-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.