കൊടനാട് എസ്റ്റേറ്റിലെ ജീവനക്കാരന്‍റെ ദുരൂഹ മരണം വീണ്ടും അന്വേഷിക്കുന്നു

ചെന്നൈ: അന്തരിച്ച മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ കൊടനാട് എസ്​റ്റേറ്റിൽ ജോലി ചെയ്തിരുന്ന 29 കാരനായ കമ്പ്യൂട്ടർ ഓപറേറ്ററുടെ ദുരൂഹ മരണത്തെ കുറിച്ച് പ്രത്യേകം അന്വേഷിക്കും. എസ്റ്റേറ്റിൽ നടന്ന കൊള്ളക്കും കൊലപാതകത്തിനും ശേഷം, രണ്ട്​ മാസങ്ങൾ കഴിഞ്ഞായിരുന്നു കമ്പ്യൂട്ടർ ഒാ​പറേറ്ററുടെ ദുരൂഹ മരണം.

ജയലളിതയുടെ മരണത്തിന്​ ശേഷം, 2017 ഏപ്രിലിൽ എസ്​റ്റേറ്റിൽ കൊള്ളയും കൊലപാതകവും നടന്നിരുന്നു.  സംഭവത്തിനുശേഷം  ജൂലൈയിലാണ്​ കമ്പ്യൂട്ടർ ഓപറേറ്ററായി ജോലി ചെയ്തിരുന്ന നീലഗിരി നടുഹട്ടി ബി. ദിനേഷ്​ കുമാർ ദുരൂഹ സാഹചര്യത്തിൽ ജീവനൊടുക്കിയത്​. ആരോഗ്യപരമായ കാരണങ്ങളാൽ അവധിയിലായിരിക്കെയായിരുന്നു​ മരണം. കൊള്ള- കൊലപാതക സംഭവങ്ങളുമായി ബന്ധപ്പെട്ട സി.സി.ടി.വി ദൃശ്യങ്ങൾ ദിനേഷ്​കുമാറി​െൻറ പക്കലുണ്ടായിരുന്നുവെന്നാണ്​​ പൊലീസ്​ ഇപ്പോൾ സംശയിക്കുന്നത്​.


Tags:    
News Summary - kodanadu estate murder case follow up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.