Posted On
date_range Updated On
date_range എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐഎക്സ് 1132 വിമാനത്തിൽ തീ
ബംഗളൂരു: എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐഎക്സ് 1132 വിമാനത്തിൽ തീ. ഉടൻ തന്നെ വിമാനം തിരിച്ചിറക്കി യാത്രക്കാരെ പുറത്തെത്തിച്ചു. ഇന്നെല രാത്രിയായിരുന്നു സംഭവം. ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് പറന്ന വിമാനത്തിലാണ് സംഭവം.
ബംഗളൂരുവിൽ നിന്ന് പറന്ന ഉടനെയായിരുന്നു വിമാനത്തിൽ തീ കണ്ടത്. 179 യാത്രക്കാരും ആറു ജീവനക്കാരുമായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനം അടിയന്തരമായി ലാൻഡ് ചെയ്തതിന് പിന്നാലെ എമർജൻസി വാതിലുകൾ തുറന്ന് യാത്രക്കാരെ ഇറക്കുകയായിരുന്നു. ഈ സമയം ചിലർക്ക് നിസാര പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. അഗ്നിരക്ഷാ സേനയെത്തിയാണ് തീ അണച്ചു.
ഇന്നലെ രാത്രി 9.40ന് കൊച്ചിയിലേക്ക് പറന്നുയരേണ്ട വിമാനം വൈകി രാത്രി 11 മണിയോടെയായിരുന്നു യാത്ര ലഭിച്ചത്. പുറത്തേക്ക് ചാടിയ സമയത്ത് ചില യാത്രക്കാർക്ക് പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.