ന്യൂഡൽഹി: കർഷകസമരം നിർത്തുമ്പോൾ കേന്ദ്രം നൽകിയ വാഗ്ദാനങ്ങളുടെ ലംഘനത്തിനെതിരെ കർഷകർ വീണ്ടും സമരത്തിനിറങ്ങുന്നത് രണ്ടായി വഴിപിരിഞ്ഞ സംയുക്ത കിസാൻ മോർച്ചകളുമായി.നേരത്തെ സംയുക്ത സമര സമിതിയിലുണ്ടായിരുന്ന ശിവകുമാർ കക്കാജി, ജഗ്ജീത് സിങ് ദല്ലേവാൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ 370 സംഘടനകൾ സംയുക്ത കിസാൻ മോർച്ച-ഗൈർ രാജ്നീതി (രാഷ്ട്രീയ മുക്ത) എന്ന പേരിലാണ് മഹാപഞ്ചായത്ത് സംഘടിപ്പിച്ചത്.
കേരളത്തിൽനിന്ന് രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ സംസ്ഥാന ചെയർമാൻ ബിനോയ്, പി.ടി. ജോൺ, ബിജു, ഹരിദാസ് കല്ലടിക്കോട്, ജന്നറ്റ് മാത്യു, പോൾസൺ, സിറാജ് കൊടുവായൂർ എന്നിവരുടെ നേതൃത്വത്തിൽ 40ാളം കർഷകർ മഹാപഞ്ചായത്തിന് ജന്തർ മന്തറിലെത്തി.
സി.പി.എം നിയന്ത്രണത്തിലുള്ള അഖിലേന്ത്യ കിസാൻ സഭ, കർഷകസംഘം അടക്കമുള്ള രാഷ്ട്രീയബന്ധമുള്ള സംഘടനകളെയും ഭാരതീയ കിസാൻ യൂനിയന്റെ രാകേഷ് ടികായത്ത്, ജോഗീന്ദർ സിങ് ഉഗ്രഹാൻ എന്നിവർ നയിക്കുന്ന വിഭാഗങ്ങളെയും ഒഴിവാക്കിയായിരുന്നു ജന്തർമന്തറിലെ മഹാപഞ്ചായത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.