ആധാറും വോട്ടർ ഐ.ഡിയും ബന്ധിപ്പിച്ചാൽ കള്ളവോട്ടുകൾ ഉണ്ടാവില്ലെന്ന് കേന്ദ്ര മന്ത്രി

ന്യൂഡൽഹി: ആധാറും തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും ബന്ധിപ്പിക്കുന്നതിലൂടെ കള്ളവോട്ട് പൂർണമായും ഇല്ലാതാക്കുമെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജ്ജു. നിലവിൽ ആധാറും തെരഞ്ഞെടുപ്പ് ഐ.ഡി‍യും ബന്ധിപ്പിക്കൽ നിർബന്ധമല്ല. എന്നാൽ, തെരഞ്ഞെടുപ്പ് നിയമ ഭേദഗതി ബിൽ നിയമമാകുന്നതോടെ കള്ളവോട്ടുകളെ മുഴുവൻ അരിച്ചുമാറ്റാനാകും -മന്ത്രി പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തിനിടെ തെരഞ്ഞെടുപ്പ് നിയമ ഭേദഗതി ബിൽ ഇന്ന് ലോക്സഭ പാസ്സാക്കിയിരുന്നു. രാജ്യസഭയും പാസ്സാക്കി രാഷ്ട്രപതി ഒപ്പിടുന്നതോടു കൂടി ബില്ല് നിയമമാകും.

പാർലമെന്‍ററി സ്റ്റാൻഡിങ് കമ്മിറ്റിയാണ് ഇത്തരമൊരു നിർദേശം മുന്നോട്ടുവെച്ചതെന്ന് മന്ത്രി റിജ്ജു പറഞ്ഞു. തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ സംബന്ധിച്ച് കാര്യമായ ചർച്ച നടക്കേണ്ടതുണ്ട്. പ്രതിപക്ഷത്തോട് ചർച്ച‍യിൽ പങ്കെടുത്ത് അവരുടെ നിർദേശങ്ങൾ ഉന്നയിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ബഹളമുണ്ടാക്കാനാണ് അവർ തയാറായത്.

ഭേദഗതി പ്രകാരം 'ഭാര്യ' എന്ന വാക്കിന് പകരം 'പങ്കാളി' എന്ന ലിംഗസമത്വ വാക്കാണ് ഉപയോഗിക്കുകയെന്ന് മന്ത്രി പറഞ്ഞു. ജനുവരി ഒന്നിലെ പ്രായം കണക്കാക്കി വോട്ടർപട്ടികയിൽ പേര് ചേർക്കുന്ന നിലവിലെ രീതി കാരണം പലർക്കും മാസങ്ങൾ കാത്തിരിക്കേണ്ടിവരികയാണ്. ഇതിന് പകരമായി വർഷത്തിൽ നാല് തവണ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ സമയം നൽകുമെന്നും മന്ത്രി പറഞ്ഞു.

ജ​നു​വ​രി ഒ​ന്നി​നു പു​റ​മെ, ഏ​പ്രി​ൽ ഒ​ന്ന്​, ജൂ​ലൈ ഒ​ന്ന്​, ഒ​ക്​​ടോ​ബ​ർ ഒ​ന്ന്​ എ​ന്നി​വ​യും യോ​ഗ്യ​ത തീ​യ​തി​യാ​യി പ​രി​ഗ​ണി​ക്കും. വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​രു ചേ​ർ​ക്കു​ന്ന​തി​ന്​ തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി ആ​ധാ​ർ ന​മ്പ​ർ ആ​വ​ശ്യ​പ്പെ​ടാ​ൻ ഇ​ല​ക്​​ട​റ​ൽ ഓ​ഫി​സ​ർ​മാ​ർ​ക്ക്​ അ​നു​മ​തി ന​ൽ​കു​ന്ന​ത​ട​ക്ക​മു​ള്ള പ​രി​ഷ്​​കാ​ര​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പു നി​യ​മ​ ഭേ​ദ​ഗ​തി ബി​ല്ലിൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​രു​ള്ള​വ​രു​ടെ വി​വ​ര​ങ്ങ​ൾ സ്ഥി​രീ​ക​രി​ക്കാ​നും ര​ണ്ടു മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി പേ​രു​ണ്ടോ​യെ​ന്നും ഒ​രേ മ​ണ്ഡ​ല​ത്തി​ൽ ഒ​ന്നി​ലേ​റെ ത​വ​ണ പേ​രു​ചേ​ർ​ത്തി​ട്ടു​ണ്ടോ എ​ന്നു​മെ​ല്ലാം പ​രി​ശോ​ധി​ക്കാ​ൻ ആ​ധാ​ർ ന​മ്പ​ർ ആ​വ​ശ്യ​പ്പെ​ടാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ ബി​ൽ അ​ധി​കാ​രം ന​ൽ​കും. 

Tags:    
News Summary - kiren rijiju about electoral reforms bill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.