Posted On
date_range Updated On
date_range ഹൈദരാബാദിൽ പരിശീലനപറക്കിലിനിടെ വിമാനം തകർന്നു
ഹൈദരാബാദ്: പരിശീലന പറക്കലിനിടെ വ്യോമസേന വിമാനം തകർന്നുവീണു. പൈലറ്റുമാർ അതിസാഹസികമായി രക്ഷപ്പെട്ടു. വ്യോമസേനയുടെ പരിശീലനത്തിന് ഉപയോഗിക്കുന്ന കിരൺ ട്രെയിനർ എയർക്രാഫ്റ്റാണ് തകർന്നത്. ഇതിൽ രണ്ടുപേർക്കാണ് യാത്രചെയ്യാൻ കഴിയുക.
രാവിലെ 11 മണിയോടെ ഹക്കിംപേട്ട് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ചെറുവിമാനം മേദ്ചലിൽ തകർന്നു വീഴുകയായിരുന്നു. തകർന്ന വിമാനം പൂർണമായും കത്തി. സാേങ്കതിക തകരാറുമൂലമാണ് വിമാനം തകർന്നതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.