ന്യൂഡൽഹി: ഭൂമി ശാസ്ത്രപരമായ ഒറ്റപ്പെടലൊക്കെ പഴയ സങ്കൽപ്പമാണെന്നും വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ ഇപ്പോൾ ദക്ഷിണേഷ്യയുടെ കവാടമാണെന്നും കേന്ദ്ര മന്ത്രി കിരൺ റിജിജു. ഡൽഹിയിൽ നടന്ന നോർത്ത് ഈസ്റ്റ് ഇൻവെസ്റ്റേഴ്സ് സമ്മിറ്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായി ചേർന്ന് സാമ്പത്തിക, നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ആക്ട് ഈസ്റ്റ് പോളിസി ആരംഭിക്കുന്നത് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നാണ്. ഇന്ത്യയുടെ അന്താരാഷ്ട്ര തലം വരെയുള്ള വളർച്ചയുടെ കേന്ദ്രമായി ഇവിടം മാറികൊണ്ടിരിക്കുകയാണെന്നാണ് റിജിജു അഭിപ്രായപ്പെട്ടത്. നരേന്ദ്ര മോദിയിലൂടെ ഈ സംസ്ഥാനങ്ങൾ വലിയ പുരോഗതിയാണ് കൈവരിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ കാർഷിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മുതൽ ടൂറിസം, വൈദ്യുത പ്രോജക്ടുകൾ ഉൾപ്പെടെയുള്ള പദ്ധതികൾ വികസിപ്പിക്കാൻ ഇന്ത്യാ ഗവൺമെൻറ് ശ്രദ്ധ കേന്ദ്രീകരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോദി ഗവൺമെൻറ് നിലവിൽ വന്നതോടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ നിക്ഷേപവും വർധിച്ചതായി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.