കോവിഡ് പ്രതിസന്ധി: സർവകക്ഷി യോ​ഗം വിളിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മല്ലികാർജുന ​ഖാർഗെ

ന്യൂഡൽ​ഹി: രാജ്യത്തെ കോവിഡ് സ്ഥിതി വിലയിരുത്തുന്നതിനായി സർവകക്ഷി യോ​ഗവും പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റിയും വിളിച്ചുചേർക്കണമെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് മല്ലികാർ‌ജുന ഖാർഗെ. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും രാജ്യസഭ ചെയർമാൻ വെങ്കയ്യനായിഡുവിനും ​ഖാർഗെ കത്തയച്ചു. കോവിഡ് മഹാമാരി നേരിടുന്നതിന് നടപ്പാക്കാവുന്ന ആറു നിര്‍ദേശങ്ങളും കത്തിൽ പറയുന്നുണ്ട്.

വാക്‌സിനായി നീക്കിവെച്ച 35000 കോടി രൂപ എല്ലാവരിലും എത്തുന്നുണ്ടെന്ന് സർക്കാർ ഉറപ്പുവരുത്തണം. തൊഴിലുറപ്പ് പദ്ധതിയിലെ തൊഴില്‍ ദിവസങ്ങളുടെ എണ്ണം നൂറില്‍ നിന്ന് 200 ആയി ഉയര്‍ത്തണമെന്നും അദ്ദേഹം കത്തില്‍ പറയുന്നു.

കഴിഞ്ഞദിവസം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധി എം.പിയും കോവിഡ് സ്ഥിതി വിലയിരുത്താൻ അടിയന്തര സർവകക്ഷിയോ​ഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.

Tags:    
News Summary - mallikarjun Kharge, COVID 19 situation, PM Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.