Posted On
date_range Updated On
date_range ആമിര്‍ഖാനെ മാറ്റിയത് കരാർ കാലാവധി തീര്‍ന്നതിനാല്‍ –ടൂറിസം മന്ത്രാലയം
മുംബൈ: കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്‍െറ ‘ഇന്‍ക്രെഡിബ്ള്‍ ഇന്ത്യ’ കാമ്പയിനിന്‍െറ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്തുനിന്ന് ബോളിവുഡ് താരം ആമിര്‍ ഖാനെ മാറ്റിയത് അദ്ദേഹത്തിന്‍െറ കരാര്‍ കാലാവധി അവസാനിച്ചതിനാലാണെന്ന് ടൂറിസം മന്ത്രി മഹേഷ് ശര്‍മ. രാജ്യത്ത് പടരുന്ന അസഹിഷ്ണുതക്കെതിരെ നിലപാടെടുത്തതിന് ആമിര്‍ ഖാനെ നീക്കിയതെന്ന് ചില ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിവരാവകാശനിയമപ്രകാരം ലഭിച്ച മറുപടി ഉദ്ധരിച്ചായിരുന്നു റിപ്പോര്‍ട്ട്. ബി.ജെ.പിയുടെ ഐ.ടി ആന്‍ഡ് ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍സ് ഇന്‍ചാര്‍ജ് അമിത് മാല്‍വിയയും ട്വിറ്ററില്‍ ഇതിന് സ്ഥിരീകരണം നല്‍കിയിരുന്നു. ഇക്കാര്യം നിഷേധിച്ചാണ് മന്ത്രിയുടെ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.