ഖലിസ്ഥാൻ നേതാവ് അർഷ്ദീപ് ദല്ലക്ക് ലഷ്‍കറെ ത്വയ്യിബയുമായി ബന്ധമെന്ന് റിപ്പോർട്ട്

 ന്യൂഡൽഹി: കാനഡ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഖലിസ്ഥാൻ  നേതാവ് അർഷ്ദീപ് ദല്ലക്ക് പാകിസ്‍താനിലെ ഭീകരസംഘടനയായ ലഷ്‍കറെ ത്വയ്യിബയുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട്. പഞ്ചാബിലെയും ഡൽഹിയിലെയും ഹിന്ദു നേതാക്കളെ കൊലപ്പെടുത്താൻ ഇയാൾ പദ്ധതിയിട്ടിരുന്നതായും വിവരം ലഭിച്ചു.

ഖലിസ്ഥാൻ ഭീകരരെ തുരത്താൻ ഈ വർഷാദ്യം ഡൽഹി പൊലീസ് നടത്തിയ ഓപറേഷനിലാണ് ഈ വിവരം ലഭിച്ചത്. ജനുവരിയിൽ ഡൽഹിയിലെ ജഹാംഗിർപുരിയിൽ പൊലീസ് നടത്തിയ റെയ്ഡിൽ ജഗ്ജീത് സിങ് ജഗ്ഗ, നൗഷാദ് എന്നിവർ അറസ്റ്റിലായിരുന്നു. ഇവരിൽ നിന്ന് വൻ ആയുധശേഖരവും പിടിച്ചെടുക്കുകയുണ്ടായി. പിന്നീട് ഇരുവർക്കുമെതിരെ കർശനമായ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം കേസെടുത്തു. ദല്ലയുമായി ബന്ധമുണ്ടെന്ന് ചോദ്യം ചെയ്യുന്നതിനിടെ ജഗ്ഗ പറഞ്ഞതായി ഡൽഹി പൊലീസിന്റെ കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പഞ്ചാബിൽ ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിടാൻ ദല്ല ജഗ്ഗക്ക് നിർദേശം നൽകിയെന്നും കുറ്റപത്രത്തിലുണ്ട്.

ലഷ്‍കറെ ത്വയ്യിബ ഭീകരൻ സുഹൈലുമായി ദല്ലക്ക് ബന്ധമുണ്ടായിരുന്നു. ഡൽഹിയിൽ ഹിന്ദുബാലനെ കൊലപ്പെടുത്തി തല ഛേദിച്ചത് ദല്ലയുടെയും സുഹൈലിന്റെയും നിർദേശമനുസരിച്ചായിരുന്നുവെന്നും അറസ്റ്റിലായവർ പൊലീസിനോട് വെളിപ്പെടുത്തി. ഇതിന്റെ വിഡിയോ റെക്കോർഡ് ചെയ്ത് സുഹൈലിനും ദല്ലക്കും അയച്ചുകൊടുത്തു. കൃത്യം നടത്തിയതിന് 2 ലക്ഷം രൂപയാണ് നൗഷാദിനും ജഗ്ഗക്കും പ്രതിഫലമായി ലഭിച്ചത്.


Tags:    
News Summary - Khalistani Terrorist Arshdeep Dalla Has Links With Lashkar-e-Taiba: Sources

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.