കാക്കിനിക്കർ പോലെയാണ് ആർ.എസ്.എസിന് നാഥുറാം ഗോദ്സെ -അസം ഖാൻ
രാംപുർ: ആർ.എസ്.എസിന് കാക്കി നിക്കർ എന്നതുപോലെയാണ് മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോദ്സെയെന്ന് സ മാജ്വാദി പാർട്ടി നേതാവ് അസം ഖാൻ. ഗോദ്സെ രാജ്യസ്നേഹിയെന്ന പ്രജ്ഞ സിങ് ഠാക്കൂറിെറ പരാമർശത്തോട് ബി.ജെ.പി വേണ്ടരീതിയിൽ ഖേദം പ്രകടിപ്പിച്ചില്ലെന്നും അസം ഖാൻ ആരോപിച്ചു.
കാക്കി നിക്കർ എന്നതുപേെല ആർ. എസ്.എസിെൻറ സ്വത്വമാണ് ഗോദ്സെയും. നമ്മുടെ രാജ്യം മഹാത്മ ഗാന്ധിയുടെ പേരിലാണോ നാഥുറാം ഗോദ്സെയുടെ പേരിലാണോ തിരിച്ചറിയപ്പെടേണ്ടത് എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം വിനായക് ഗോദ്സെ മുമ്പും ഇപ്പോഴും എപ്പോഴും ദേശ ഭക്തനാണെന്നായിരുന്നു പ്രജ്ഞ സിങ് ഠാക്കൂറിൻെറ പ്രസ്താവന. ഗോദ്സേ ഇന്ത്യയിലെ ആദ്യത്തെ ഹിന്ദു തീവ്രവാദിയാണെന്ന കമൽഹാസൻെറ പ്രസ്താവനയോടായിരുന്നു അവരുടെ പ്രതികരണം. ഇതിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.