മണ്ഡല പുനർനിർണയത്തിൽ സർവകക്ഷി യോഗമില്ല; കോൺഗ്രസിന്റെ ആവശ്യം തള്ളി കേന്ദ്രം

ന്യൂ​ഡ​ൽ​ഹി: മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ നി​യ​മ​നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​മാ​യി സ​ർ​ക്കാ​ർ ഇ​തി​ന​കം കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ക്ക​ണ​മെ​ന്ന കോ​ൺ​ഗ്ര​സി​ന്റെ ആ​വ​ശ്യം കേ​ന്ദ്ര സ​ർ​ക്കാ​ർ ത​ള്ളി.

ഏ​റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ളു​ണ്ടാ​ക്കു​ന്ന മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക​യ​ച്ച ക​ത്തി​ന് കേ​ന്ദ്ര പാ​ർ​ല​മെ​ന്റ​റി കാ​ര്യ മ​ന്ത്രി കി​ര​ൺ റി​ജി​ജു എ​ഴു​തി​യ മ​റു​പ​ടി​യി​ലാ​ണ് സ​ർ​ക്കാ​ർ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

ക്രി​യാ​ത്മ​ക​മാ​യ പ​ങ്ക് വ​ഹി​ച്ച് ഫ​സു​പ്ര​ധാ​ന​മാ​യ ഭാ​വി നി​യ​മ​നി​ർ​മാ​ണ​ങ്ങ​​ളെ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി ത​ട​സ്സ​പ്പെ​ടു​ത്തി​ല്ലെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും സ​ർ​വ​ക​ക്ഷി​യോ​ഗ​ത്തി​ന് ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​ന് പ​ക​രം പ്ര​തി​പ​ക്ഷം ക്രി​യാ​ത്മ​ക സ​ഹ​ക​ര​ണം ന​ൽ​കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും പാ​ർ​ല​മെ​ന്റ​റി കാ​ര്യ മ​ന്ത്രി മ​റു​പ​ടി ക​ത്തി​ൽ കൂ​ട്ടി​​ച്ചേ​ർ​ത്തു.

എ​സ്.​ഐ.​ആ​റി​നെ​തി​രെ രാ​ജ്യ​വ്യാ​പ​ക​മാ​യ പ്ര​ക്ഷോ​ഭം തു​ട​രു​ന്ന​തി​നി​ട​യി​ലാ​ണ് അ​തി​​ന്റെ തു​ട​ർ​ച്ച​യെ​ന്ന നി​ല​ക്ക് മോ​ദി സ​ർ​ക്കാ​ർ മ​ണ്ഡ​ല​പു​ന​ർ നി​ർ​ണ​യ അ​ജ​ണ്ട​യി​ൽ സ​ർ​വ​ക​ക്ഷി​യോ​ഗ​ത്തി​നി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. എ​ല്ലാ പാ​ർ​ട്ടി​ക​ളെ​യും ഒ​രു​മി​ച്ചി​രു​ത്തി മ​ണ്ഡ​ല പു​ന​ർ നി​ർ​ണ​യ ബി​ല്ലി​ൽ ച​ർ​ച്ച ന​ട​ത്ത​ണ​മെ​ന്നാ​ണ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്.

എ​ന്നാ​ൽ അ​തി​ന്റെ ആ​വ​ശ്യ​മി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളെ വെ​വ്വേ​റെ ക​ണ്ട് സ​ർ​ക്കാ​ർ കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി​യാ​ൽ മ​തി​യെ​ന്നു​മാ​ണ് സ​ർ​ക്കാ​റി​ന്റെ മ​റു​പ​ടി. മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ബി​ല്ലി​നെ​ക്കു​റി​ച്ച് ച​ർ​ച്ച​ചെ​യ്യാ​ൻ സ​ർ​വ​ക​ക്ഷി​യോ​ഗം വി​ളി​ക്ക​ണ​മെ​ന്നും ആ​ഗ​സ്റ്റ് 13ന് ​സ​ഭ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് പി​രി​ഞ്ഞ​തി​നു​ശേ​ഷം 64 ദി​വ​സം ക​ഴി​ഞ്ഞി​ട്ടും ഔ​ദ്യോ​ഗി​ക വി​ഞ്ജാ​പ​നം പു​റ​പ്പെ​ടു​വി​ച്ചി​ല്ലെ​ന്നും ഖാ​ർ​ഗെ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

ഇ​തി​ന് മ​റു​പ​ടി​യാ​യി സ​ഭ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് പി​രി​ച്ചു​വി​ടു​ന്ന​തി​ന് കൃ​ത്യ​മാ​യ സ​മ​യ​പ​രി​ധി നി​ശ്ച​യി​ക്കു​ന്ന ഭ​ര​ണ​ഘ​ട​ന വ്യ​വ​സ്ഥ​ക​ളി​ല്ലെ​ന്നും 1987, 2008 വ​ർ​ഷ​ങ്ങ​ളി​ലു​ൾ​പ്പെ​ടെ മു​ൻ​കാ​ല​ങ്ങ​ളി​ലും സ​ഭ​ക​ൾ ദീ​ർ​ഘ​കാ​ല​ത്തേ​ക്ക് പി​രി​ച്ചു​വി​ടാ​തി​രു​ന്ന ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും റി​ജി​ജു മ​റു​പ​ടി ന​ൽ​കി.

മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​വു​മാ​യു​ള്ള കൂ​ടി​ലോ​ച​ന​ക്ക് മാ​ർ​ച്ച് 16, മാ​ർ​ച്ച് 26, ഏ​പ്രി​ൽ 12 തീ​യ​തി​ക​ളി​ൽ ക​ത്തു​ക​ൾ വ​ഴി​യും നേ​രി​ട്ടും ശ്ര​മി​ച്ച​താ​ണെ​ന്നും പ്ര​തി​പ​ക്ഷ​നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യെ നേ​രി​ൽ ക​ണ്ട് ച​ർ​ച്ച​ക​ൾ ന​ട​ത്തി​യ​താ​ണെ​ന്നും റി​ജി​ജു വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ കോ​ൺ​ഗ്ര​സി​ന്റെ ഭാ​ഗ​ത്തു​നി​ന്ന് കൂ​ടി​യാ​ലോ​ച​ന​ക്കു​ള്ള തീ​യ​തി ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ഡി.​എം.​കെ, എ​സ്.​പി, വൈ.​എ​സ്.​ആ​ർ.​സി.​പി, എ​ൻ.​സി.​പി (ശ​ര​ത് പ​വാ​ർ), ശി​വ​സേ​ന (ഉ​ദ്ധ​വ് താ​ക്ക​റെ വി​ഭാ​ഗം), എ.​ഐ.​എം.​ഐ.​എം, ബി.​ജെ.​ഡി തു​ട​ങ്ങി​യ മ​റ്റ് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​മാ​യി സ​ർ​ക്കാ​ർ കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്തി​യെ​ന്നും റി​ജി​ജു തു​ട​ർ​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.