ന്യൂഡൽഹി: കശ്മീരിൽ ഇന്ത്യൻ സൈന്യത്തിലെ 15ാം കാലാൾപ്പട വിഭാഗത്തിൽ സ്തുത്യർഹ സേവ നം ചെയ്ത ലഫ്റ്റനൻറ് ജനറൽ കെ.ജി.എസ്. ധില്ലൻ പ്രതിരോധ രഹസ്യാന്വേഷണ ഏജൻസി ഡയറ ക്ടർ ജനറലായി ചുമതലയേറ്റു. ഇൻറഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് (ഇൻറലിജൻസ്) ഉപ തലവനും ഇദ്ദേഹമായിരിക്കും.
പുതുതായി രൂപവത്കരിച്ച ഡിഫൻസ് ചീഫിെൻറ കീഴിൽ വരുന്നതാണ് ഈ വിഭാഗങ്ങൾ. 15ാം കാലാൾപ്പടയുടെ ചുമതല നേ രത്തേ ധില്ലൻ, ലഫ്റ്റനൻറ് ജനറൽ ബി.എസ്. ബിജുവിന് കൈമാറിയിരുന്നു.
കര, നാവിക, വ്യോമസേനക്ക് ആവശ്യമായ സാങ്കേതിക, രഹസ്യാന്വേഷണ വിവരങ്ങൾ സമാഹരിച്ചുനൽകുന്ന ഏജൻസികളുടെ ചുമതലയാണ് ധില്ലൻ ഏറ്റെടുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.