ആദിവാസികൾ എണ്ണത്തിലുള്ള മധ്യപ്രദേശിലും ഛത്തിസ്ഗഢിലും ഝാർഖണ്ഡിലുമൊക്കെ അവരൊന്ന് സംഘടിച്ചാൽ പറയുന്ന കാര്യം കേൾക്കാൻ സർക്കാർ തയാറാകും. അതുകൊണ്ടാണ് വനാവകാശ നിയമം ഈ സംസ്ഥാനങ്ങളിൽ നടപ്പാക്കാനാവുന്നത്. എന്നാൽ കേരളത്തിലും തമിഴ്നാട്ടിലുമൊക്കെയുള്ള കേവലം ഒരു ശതമാനമാണ് ആദിവാസികൾ.
ഈ ഒരു ശതമാനത്തിന്റെ ശബ്ദം കേൾക്കാൻ ആരും തയാറല്ല. വയനാട്ടിലും അരിപ്പയിലും ചേങ്ങരയിലും അട്ടപ്പാടിയിലും നിലമ്പൂരിലുമൊക്കെ ആദിവാസികൾ ഭൂമിക്ക് വേണ്ടി സമരങ്ങൾ തുടരുമ്പോഴും കേരളം ഈ വിഷയം ഗൗനിക്കുന്നില്ല.
മുമ്പ് ഭൂസമരത്തെ തുടർന്ന് സി.കെ. ജാനുവുമായി മുൻ മുഖ്യമന്ത്രി എ.കെ. ആന്റണി ഉണ്ടാക്കിയ കരാർ പ്രകാരമുള്ള ഭൂമിയാണ് അവർ ആവശ്യപ്പെടുന്നത്. മലയാളം ഹാരിസൺസിന്റെ കൈയിൽ പാട്ടക്കാലാവധി കഴിഞ്ഞ ഒരു ലക്ഷം ഏക്കർ ഭൂമിയുണ്ട്. ഇതിൽനിന്ന് ആയിരമോ പതിനായിരമോ എടുത്ത് പരിഹരിക്കാവുന്ന ആദിവാസി ഭൂമിപ്രശ്നമെ കേരളത്തിലുള്ളൂ.
അഞ്ചും പത്തും വർഷമായി ഭൂമിക്കായി സമരം നടത്തുന്നവരെ കേൾക്കാൻ തയാറാകുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ടപ്പോൾ ആദിവാസി പ്രശ്നങ്ങളെ കണ്ടില്ലെന്ന് നടിക്കരുതെന്ന് പറഞ്ഞിരുന്നു. ദേശീയ ഭൂപരിഷ്കരണ കൗൺസിൽ അംഗമെന്ന നിലയിൽ കഴിയുന്ന നിലയിൽ സഹായിക്കാമെന്ന് സന്നദ്ധതയുമറിയിച്ചിരുന്നു.
ഭൂമി ഇല്ല എന്ന് പറയാൻ മാത്രമുള്ള ആദിവാസികൾ കേരളത്തിലില്ല. ഇത്തരം മേഖലകളിലാണ് നക്സൽ പ്രശ്നങ്ങളുമുണ്ടാകുന്നത്. ഒരു സമിതിയുണ്ടാക്കി ആദിവാസി ഭൂമിപ്രശ്നം പരിഹരിച്ച് രാജ്യത്തിന് മാതൃകയാകാൻ കേരളത്തിനാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.