ഡൽഹി ഇന്ത്യയുടെ തലസ്​ഥാനമാണോ? കെജ്​രിവാൾ സർക്കാർ

ന്യൂഡൽഹി: ഭരണഘടനയനുസരിച്ച്​ ഇന്ത്യയു​ടെ ഒൗദ്യോഗിക തലസ്​ഥാനം ഡൽഹിയാണോയെന്ന്​ സുപ്രീം കോടതിയിൽ ആം ആദ്​മി പാർട്ടിയുടെ ചോദ്യം.  ഇന്ത്യയ​ുടെ തലസ്​ഥാനം ഡൽഹിയാണെന്ന് പാർലമ​െൻറ്​ നിയമം പാസാക്കുകയോ​ ഭരണഘടന അനുശാസിക്കുകയോ ചെയ്​തിട്ടില്ലെന്ന്​, തങ്ങളുടെ എക്സിക്യുട്ടീവ് അധികാരം കേന്ദ്ര സർക്കാർ കവരുന്നതുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി സർക്കാറിനു വേണ്ടി സുപ്രീം കോടതിയിൽ ഹാജരായ മുതിർന്ന അഭിഭാഷക ഇന്ദിര ജയ്​സിങ്​ ചൂണ്ടിക്കാട്ടി.

ജസ്​റ്റിസ്​ ദീപക്​ മിശ്രയും ജസ്​റ്റിസ്​  എ.കെ. സിക്രിയുമടങ്ങിയ അഞ്ചംഗ ബെഞ്ചിനു മുമ്പാകെ​യായിരുന്നു ചോദ്യം. കൊൽകത്തയായിരുന്ന തലസ്​ഥാനം ​ഡൽഹിയിലേക്ക്​ മാറ്റിയത്​ ബ്രിട്ടീഷുകാരാണ്​. നാ​ളെ തലസ്​ഥാനം മറ്റൊരിടത്തേക്ക്​ മാറ്റാൻ കേന്ദ്രത്തിന്​ കഴിയും, ഡൽഹി സർക്കാറിന് എക്സിക്യുട്ടീവ് അധികാരം ഇല്ലെന്ന് പറയാൻ കേന്ദ്രത്തിന്​ അവകാശമില്ലെന്നും അവർ പറഞ്ഞു. കേന്ദ്രത്തി​​െൻറയും സംസ്​ഥാനങ്ങളുടെയും അധികാരങ്ങൾക്കനുസൃതമായി ഡൽഹിയുടെ കാര്യത്തിലും വ്യക്​തത വേണമെന്നും ഇന്ദിര ​ജയ്​സിങ്​ അവശ്യപ്പെട്ടു.

Tags:    
News Summary - Kejriwal Govt Questioned Supreme Court; Delhi as Capital of India -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.