ഡെറാഡൂൺ: കേദാർനാഥിലെ ഹെലികോപ്റ്റർ അപകടത്തെത്തുടർന്ന് ചാർധാം തീർഥാടന റൂട്ടിലെ ഹെലികോപ്റ്റർ സർവിസുകൾ രണ്ടുദിവസത്തേക്ക് നിർത്തിവെച്ചതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പറഞ്ഞു. കാലാവസ്ഥ മോശമായതിനാൽ യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് ഹെലികോപ്റ്റർ സർവിസുകൾ രണ്ടുദിവസത്തേക്ക് നിർത്തിവെച്ചതെന്ന് സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ചേർന്ന അടിയന്തര യോഗത്തിനുശേഷം മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഹെലികോപ്റ്റർ പ്രവർത്തനങ്ങൾക്കായി കർശനമായ മാനദണ്ഡങ്ങൾ പുറപ്പെടുവിക്കണമെന്നും അപകടത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് നിർദേശിച്ചു. ഇതോടൊപ്പം, തലസ്ഥാനത്ത് ഒരു നിയന്ത്രണ, കമാൻഡ് സെന്റർ സ്ഥാപിക്കണമെന്നും ഹിമാലയൻ മേഖലയിലൂടെ പറക്കുന്ന പൈലറ്റുമാർക്ക് പരിചയസമ്പന്നത ഉറപ്പാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
അപകടത്തിൽപെട്ട ഹെലികോപ്റ്ററിന്റെ പൈലറ്റ് രാജ്വീർ സിങ് ചൗഹാൻ 15 വർഷത്തിലേറെ ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ചയാളാണ്. വ്യത്യസ്ത ഭൂപ്രദേശങ്ങളിലൂടെ പറക്കുന്നതിൽ പരിചയസമ്പത്തുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.