ശ്രീനഗർ: കഠ് വ ബലാൽസംഗ കേസ് പ്രതികളെ പിന്തുണച്ചത് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്‍റെ നിർദേശ പ്രകാരമെന്ന് രാജിവെച്ച മന്ത്രി ചന്ദർ പ്രകാശ് ഗംഗ. സംസ്ഥാന അധ്യക്ഷൻ സത് ശർമയുടെ നിർദേശ പ്രകാരമാണ് പ്രതികളെ അനുകൂലിച്ച് ഹിന്ദു ഏക്ത മഞ്ചിന്‍റെ റാലിയിൽ പങ്കെടുത്ത് പ്രസംഗിച്ചതെന്നും ചന്ദർ പ്രകാശ് ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.
ജമ്മു കശ്മീരിലെ ബി.ജെ.പി മന്ത്രിമാർക്ക് സംഭവിച്ചത് വ്യക്തിപരമായ വീഴ്ച മാത്രമാണെന്ന് ജനറൽ സെക്രട്ടറി റാം മാധവിന്‍റെ പ്രസ്താവനക്ക് പിന്നാലെയാണ് ചന്ദർ പ്രകാശ് ഗംഗ രംഗത്തെത്തിയത്. അതേസമയം, റാലി നടത്തിയവരെ അനുനയിപ്പിക്കാനാണെന്ന് മന്ത്രിമാർ ബി.ജെ.പി ജമ്മു കശ്മീർ നേതൃത്വം പ്രതികരിച്ചു.
കശ്മീരിലെ കഠ്വയിൽ എട്ടുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ രാജ്യമെങ്ങും പ്രതിഷേധം അലയടിച്ച സാഹചര്യത്തിലാണ് പ്രതികളെ പിന്തുണച്ച വ്യവസായ മന്ത്രി ചന്ദർ പ്രകാശ് ഗംഗയും വനം മന്ത്രി ചൗധരി ലാൽ സിങ്ങും രാജിവെച്ചത്.
പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ കേസിൽ നിന്നൊഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഏക്ത മഞ്ച് മാർച്ച് നാലിന് കഠ്വയിൽ സംഘടിപ്പിച്ച റാലിയിൽ പെങ്കടുത്ത ഇരു മന്ത്രിമാരും ജനങ്ങളെ അഭിസംബോധന ചെയ്തിരുന്നു. ദേശീയപതാകയുമായാണ് ഇരുവരും റാലിയിൽ സംബന്ധിച്ചത്. ബലാത്സംഗക്കൊല സാമുദായിക ധ്രുവീകരണത്തിനുള്ള ആയുധമാക്കാനുള്ള ശ്രമമാണ് ഇരുവരും നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.