Posted On
date_range Updated On
date_range ഡൽഹിയിൽ കുടുങ്ങിയ കശ്മീരി വിദ്യാർഥികളെ ബസ് മാർഗം തിരിച്ചയച്ചു
ന്യൂഡൽഹി: രാജ്യ തലസ്ഥാനമായ ഡൽഹിയിൽ കുടുങ്ങിയ ഏഴ് കശ്മീരി വിദ്യാർഥികളെ ബസ് മാർഗം നാട്ടിലേക്ക് തിരിച്ചയച്ചു. ലോക് ഡൗണിനെ തുടർന്ന് ഡൽഹിയിലെ ജിയ സറായി ഏരിയയിലാണ് ഇവർ കുടുങ്ങി കിടന്നത്.
ഡൽഹി പൊലീസ് ആണ് ഇക്കാര്യമറിയിച്ചത്. മാർച്ച് 24ന് രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ വിദേശികളും സ്വദേശികളുമായ നിരവധി പേരാണ് വിവിധ സ്ഥലങ്ങളിൽ കുടുങ്ങി കിടന്നത്.
വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്ന അന്തർ സംസ്ഥാന തൊഴിലാളികൾ, വിദ്യാർഥികൾ, വിനോദ സഞ്ചാരികൾ, തിർഥാടകർ അടക്കമുള്ളവർ സ്വദേശത്തേക്ക് മടങ്ങാൻ കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.