കാർഗിൽ: ജമ്മു-കശ്മീരിൽ 370ാം വകുപ്പ് റദ്ദാക്കിയ നടപടിയിൽ പ്രതിഷേധിച്ചവരെ കാർഗി ലിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. ജോയൻറ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ 300ല ധികം പേർ റാലി നടത്തുകയായിരുന്നു. പൊലീസുമായി നേരിയ സംഘർഷം ഉടലെടുത്തതോടെ ഇവരിൽ ചിലരെ കസ്റ്റഡിയിലെടുത്ത് തടങ്കലിലാക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.
മേഖലയിൽ നിലവിലുള്ള നിയന്ത്രണങ്ങൾ ലംഘിച്ചാണ് ഇവർ റാലി നടത്തിയതെന്നും പൊലീസ് ചൂണ്ടിക്കാട്ടി. എന്നാൽ, ജമ്മുവും ലഡാക്കും കശ്മീരുമായി വെട്ടിമുറിക്കാതെ ജമ്മു-കശ്മീർ എന്ന സംസ്ഥാനമാണ് തങ്ങൾക്ക് വേണ്ടതെന്നും 370ാം വകുപ്പ് പുനഃസ്ഥാപിക്കാനാണ് തങ്ങളുടെ പോരാട്ടെമന്നും റാലിക്ക് നേതൃത്വം നൽകിയ മുൻ മന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവുമായ ഖമർ അലി അഖൂൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
തങ്ങളുടെ മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടതായി ജില്ല കോൺഗ്രസ് പ്രസിഡൻറ് നാസിർ ഹുസൈൻ മുൻഷി അഭിപ്രായപ്പെട്ടു. സമാധാനപരമായി നടത്തിയ പ്രതിഷേധറാലിയാണ് പ്രകോപനമൊന്നുമില്ലാതെ തടഞ്ഞതെന്നും മുൻഷി പറഞ്ഞു. കാർഗിലിലെ ജോയൻറ് ആക്ഷൻ കമ്മിറ്റി, കാർഗിൽ ഡെപ്യൂട്ടി കമീഷണർ മുഖാന്തരം രാഷ്ട്രപതിക്ക് നിേവദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.