ന്യൂഡൽഹി: വിഘടന ശക്തികളെ തള്ളിക്കളഞ്ഞ് ജമ്മു-കശ്മീർ വികസനത്തിലേക്ക് കുതിക ്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുറച്ചുകാലം കേന്ദ്രത്തിെൻറ നേരിട്ടുള്ള ഭരണ ത്തിൻകീഴിൽ നിർത്തേണ്ടതുണ്ടെങ്കിലും ജമ്മു-കശ്മീരിൽ ജനാധിപത്യപരമായ തെരഞ്ഞെട ുപ്പു നടത്തും. ലഡാക്കിൽനിന്ന് വ്യത്യസ്തമായി ജമ്മു-കശ്മീരിന് നിയമസഭയും ജനപ്ര തിനിധികളും മുഖ്യമന്ത്രിയുമൊക്കെ ഉണ്ടാവും. പ്രത്യേക പദവി എടുത്തു കളഞ്ഞശേഷം ഇതാദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ജമ്മു-കശ്മീരിൽ പൊതു, സ്വകാര്യ മേഖലയുടെ വർധിച്ച നിക്ഷേപം ഉണ്ടാകുമെന്നും സംസ്ഥാനത്തെ ഉൽപന്നങ്ങൾക്ക് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ മെച്ചപ്പെട്ട വിപണന സാധ്യത ലഭിക്കുമെന്നും മോദി പറഞ്ഞു. ടൂറിസം, ചലച്ചിത്ര നിർമാണം തുടങ്ങി വിവിധ മേഖലകളിൽ വലിയ മുന്നേറ്റം ഉണ്ടാവും. 370ാം ഭരണഘടന വകുപ്പ് എടുത്തുകളയാനുള്ള തീരുമാനം ചരിത്രപരമെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. പല നേതാക്കളുടെയും സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നു. സംസ്ഥാനത്തിെൻറ വികസന മുന്നേറ്റത്തിന് തടസ്സമായി നിന്നത് 370ാം വകുപ്പാണ്. അതിെൻറ നേട്ടം എന്താണെന്നു പറയാൻ ആർക്കും കഴിയുന്നില്ല. ഒരു നിയമവും അവിടെ ബാധകമായിരുന്നില്ല. ഇനി ശാന്ത സുരക്ഷിത സമൃദ്ധ ജമ്മു-കശ്മീരാണ് ഉണ്ടാവുകയെന്ന് മോദി പ്രത്യാശിച്ചു.
വിഘടനവാദികൾക്കും കുടുംബവാഴ്ചക്കുമിടയിൽ കുടുങ്ങിക്കിടന്ന് ജമ്മു-കശ്മീർ അതേ നിലയിൽ മുന്നോട്ടു പോവുമെന്നാണ് പലരും കരുതിയത്. പാകിസ്താെൻറ പ്രേരണയിൽ ചിലയാളുകൾവഴി ജമ്മു-കശ്മീർ ജനതയെ ഇളക്കിവിടുന്ന സാഹചര്യമായിരുന്നു. ഒന്നും മാറില്ലെന്നാണ് പലരും കരുതിയത്. ഇപ്പോൾ ഒരു പുതിയ തുടക്കമായി. യുവാക്കൾക്ക് തൊഴിലവസരങ്ങൾ വർധിപ്പിക്കും. െഎ.െഎ.ടിയും െഎ.െഎ.എമ്മുമൊക്കെ ജമ്മു-കശ്മീരിന് സ്വന്തമാകും. സ്കോളർഷിപ് പദ്ധതി വ്യാപിപ്പിക്കും. ബലിപെരുന്നാൾ പ്രശ്നങ്ങളില്ലാതെ കടന്നുപോകുമെന്നും ജമ്മു-കശ്മീർ സാധാരണനില വൈകാതെ വീണ്ടെടുക്കുമെന്നും മോദി പ്രത്യാശ പ്രകടിപ്പിച്ചു.
കടുത്ത സുരക്ഷ ക്രമീകരണങ്ങൾക്കിടയിൽ ജമ്മു-കശ്മീരിൽ ജനജീവിതം സ്തംഭിച്ചു നിൽക്കുന്നതിനിടയിലാണ് പ്രധാനമന്ത്രി 40 മിനിട്ട് രാഷ്ട്രത്തെ അഭിസംബോധന ചെയ്തത്. വിഘടനവാദി നേതാക്കളെ സംസ്ഥാനത്തുനിന്ന് ആഗ്ര ജയിലിലേക്ക് വിമാനമാർഗം മാറ്റുന്നതടക്കമുള്ള നടപടികൾക്കിടയിൽ മുൻമുഖ്യമന്ത്രി ഗുലാംനബി ആസാദ് അടക്കമുള്ള നേതാക്കളെ സംസ്ഥാനത്തു കടക്കാൻ അനുവദിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.