ശ്രീനഗർ: കശ്മീർ താഴ്വരയിലെ അക്രമസംഭവങ്ങളിൽ പ്രതിഷേധിച്ച് രാജിവെക്കുന്നതായി ജമ്മു കശ്മീർ െപാലീസ് സേനാംഗം പ്രഖ്യാപിക്കുന്നതിെൻറ വിഡിയോ വൈറലാകുന്നു. കാമറക്ക് മുന്നിലാണ് രാജി പ്രഖ്യാപിക്കുന്നത്. തെൻറ മനഃസാക്ഷി പറയുന്നത് അനുസരിച്ച് പ്രവർത്തിക്കുകയാണെന്ന് പറഞ്ഞുകൊണ്ടാണ് രാജി പ്രഖ്യാപിക്കുന്നത്. എന്നാൽ വിഡിയോയുെട സത്യാവസ്ഥ പരിശോധിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.
ജമ്മു കശ്മീർ പൊലീസിൽ നിന്ന് താൻ രാജിവെക്കുകയാണ്. എന്നാൽ മാത്രമേ, പൊലീസുകാരനന്ന നിലക്ക് താൻ ഇവിടുത്തെ രക്ത ചൊരിച്ചിലുകൾക്ക് സാക്ഷിയാകുന്നത് ശരിയോ തെറ്റോ എന്ന ചോദ്യം ഉന്നയിക്കുന്നതിൽ നിന്ന് തെൻറ മനഃസാക്ഷി പിന്തിരിയുകയുള്ളൂവെന്ന് റയീസ് എന്ന് സ്വയം പരിചയപ്പെടുത്തിയ ചെറുപ്പക്കാരാൻ വിഡിയോയിൽ പ്രഖ്യാപിക്കുന്നു.
കഴിഞ്ഞ ഏഴു വർഷമായി പൊലീസ് കോൺസ്റ്റബിളായി പ്രവർത്തിക്കുകയാണെന്നും റയീസ് പറഞ്ഞു. പൊലീസിൽ ചേരുേമ്പാൾ തെൻറ കുടുംബത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതോടൊപ്പം ജനങ്ങെള സേവിക്കുമെന്ന് താൻ ശപഥം ചെയ്തിരുന്നു. താൻ കരുതിയിരുന്നത് ഇത് ജിഹാദാണ് എന്നായിരുന്നു. അവനവനിൽ തന്നെയുള്ള അത്യാഗ്രഹങ്ങൾക്കെതിരെയുള്ള പോരാട്ടം, മനുഷ്യത്വത്തിനു വേണ്ടിയുള്ള പോരാട്ടം. എന്നാൽ കശ്മീർ താഴ്വരയിൽ കാര്യങ്ങൾ വഷളായിരിക്കുകയാണ്. തടഞ്ഞു നിർത്താനാകാത്ത കൊടുങ്കാറ്റായി അക്രമസംഭവങ്ങൾ വളർന്നു കഴിഞ്ഞു.
ദിവസവും കശ്മീരിൽ കൊലപാതകം നടക്കുന്നു. കുേറപേർക്ക് അവയവങ്ങൾ നഷ്ടമാകുന്നു; ചിലർ ജയിലിലാകുന്നു; ചിലരെ വീട്ടുതടങ്കലിലാക്കുന്നു. ജനഹിത പരിശോധന എന്ന കശമീരിയുടെ അവകാശം അവർ തേടുന്നുെവന്നതും അതൊരിക്കലും പൂർത്തീകരിക്കാനായില്ലെന്നതുമാണ് എല്ലാ പ്രശ്നങ്ങൾക്കും ഇടവരുത്തിയതെന്നും റയീസ് പറയുന്നു.
ഇവിെട ഇന്ത്യക്കാരും പാകിസ്താനികളും െകാല്ലപ്പെടുന്നു. എന്നാൽ കശ്മീരികളാണ് ഏറ്റവും കൂടുതൽ അനുഭവിക്കുന്നത്. ഞാൻ പാകിസ്താനെ ഇഷ്ടപ്പെടുകയോ ഇന്ത്യയെ വെറുക്കുകയോ െചയ്യുന്നില്ല. എന്നാൽ, ഞാൻ കശ്മീരിനെ സ്േനഹിക്കുന്നു. ഇവിടെ സമാധാനം പുലരണം. എെൻറ കൈകൾ കൊണ്ട് പ്രശ്നം പരിഹരിക്കാനാകില്ല. എന്നാൽ ഒരു െപാലീസുകാരൻ എന്ന നിലയിൽ താൻ ഇൗ രക്തച്ചൊരിച്ചിലുകൾക്ക് സാക്ഷിയാകേണ്ടി വരുന്നു. ഇത് ശരിയോ തെറ്റോ എന്ന് നിരന്തരം എെൻറ മനഃസാക്ഷി ചോദിച്ചു കൊണ്ടിരിക്കുന്നു. എനിക്ക് ഉത്തരമുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ ഇൗ പ്രശ്നത്തിന് താൻ പരിഹാരം കണ്ടെത്തിയിരിക്കുന്നു. താൻ ഇൗ ജോലി രാജിവെക്കുന്നു. താൻ എന്തും സഹിക്കും. എന്നാൽ മനഃസാക്ഷി മരിക്കുന്നത് സഹിക്കാനാകില്ലെന്നും റയീസ് വിഡിയോയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.