കർതാർപൂർ ഇടനാഴി: ആദ്യ സംഘം പാകിസ്​താനിലെത്തി

ന്യൂഡൽഹി: കർതാർപൂർ ഇടനാഴിയിലൂടെ സിഖ്​ തീർഥാടകരുടെ ആദ്യസംഘം പാകിസ്​താനിലെത്തി. 500 പേരുടെ ആദ്യ സംഘമാണ്​ ഗുരുദ് വാര ദർബാർ സാഹിബിലേക്ക്​ തീർഥാടനത്തിനായി എത്തിയത്​​. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്​ ആദ്യ തീർഥാടന സംഘത്തിൻ െറ ഫ്ലാഗ്​ ഓഫ്​ നിർവഹിച്ചത്​. ​കർതാർപൂർ ഇടനാഴിയിലെ ഇരു രാജ്യങ്ങളു​ടേയും അതിർത്തിയിലുള്ള ചെക്​പോസ്​റ്റുകളുടെ ഉദ്​ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദിയും പാകിസ്​താൻ പ്രധാനമന്ത്രി ഇംറാൻ ഖാനും നിർവഹിക്കും.

പഞ്ചാബിലെ ഗുർദാസ്പുരിലുള്ള ദേര ബാബ നാനാക്കിൽനിന്ന്​ നാലു കിലോമീറ്റർ അകലെ പാകിസ്​താനിലെ നരോവൽ ജില്ലയിൽ കർതാർപുരിലുള്ള ദർബാർ സാഹിബ് ഗുരുദ്വാരവരെയാണ് ഇടനാഴി. സിഖ് മതസ്ഥാപകൻ ഗുരുനാനാക്ക് അന്ത്യവിശ്രമം കൊള്ളുന്നത്​ ദർബാർ സാഹിബിലാണ്. സിഖ് മതവിശ്വാസികളുടെ വിശുദ്ധകേന്ദ്രമായ ഇവിടേക്ക്​ ഇന്ത്യയിൽനിന്ന് ഒരു സ്ഥിരം പാത വേണമെന്ന ആവശ്യം വർഷങ്ങളായി ഉയരുന്നതാണ്. എന്നാൽ, നയതന്ത്രതർക്കങ്ങളിൽ കുരുങ്ങി അത് നടപ്പായിരുന്നില്ല.

ഒടുവിൽ പ്രധാനമന്ത്രി ഇംറാൻ ഖാൻ ചർച്ചക്ക്​ തയാറായതോടെ കർതാര്‍പുര്‍ ഗുരുദ്വാരയിലേക്കുള്ള ഇടനാഴി നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ദി​വ​സ​വും 5000 തീ​ർ​ഥാ​ട​ക​ർ​ക്ക്​ ഗു​രു​ദ്വാ​ര സ​ന്ദ​ർ​ശി​ക്കാം.

Tags:    
News Summary - Karthapur corridor-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.