കർതാർപൂർ ഗുരുദ്വാര പാകിസ്താന് സ്വന്തമായത് കോൺഗ്രസ് നേതാക്കൾ കാരണം- മോദി

ജയ്പൂർ: കർതാർപൂർ സാഹിബ് ഗുരുദ്വാര പാകിസ്താന് സ്വന്തമായത് കോൺഗ്രസ് നേതാക്കളുടെ പരാജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ ഹനുമങ്ങാറിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് നേതാക്കൾക്ക് ശരിയായ കാഴ്ചപ്പാട് ഇല്ലാത്തത് കാരണം കർതാർപൂർ പാകിസ്ഥാനിലേക്ക് പോയി. കഴിഞ്ഞ 70 വർഷമായി കർതാർപുർ ഇടനാഴി പ്രവർത്തിക്കാത്തതിന് കോൺഗ്രസ് ഉത്തരം നൽകേണ്ടതുണ്ടെന്നും മോദി പറഞ്ഞു. ഗുരു നാനാക് ദേവിന്റെ പ്രാധാന്യത്തെക്കുറിച്ച് കോൺഗ്രസുകാർക്ക് യാതൊരു ധാരണയുമില്ലായിരുന്നതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Kartarpur In Pak Due To "Lack Of Vision" Of Then Congress Leaders: PM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.