Posted On
date_range Updated On
date_range കർതാർപുർ ഇടനാഴി ഇന്ത്യ-പാക് െഎക്യത്തിന് പുതിയ തുടക്കമാവും –മഹ്ബൂബ
ശ്രീനഗർ: കർതാർപുർ ഇടനാഴി ഇന്ത്യ-പാക് െഎക്യത്തിനുള്ള പുതിയ കാൽവെപ്പാവുമെന്ന് ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിനും സൗഹൃദത്തിനും വഴിതുറക്കുന്ന പദ്ധതിയാണിത്.
ഇടനാഴി വരുന്നതോടെ അതിർത്തികൾ അപ്രസക്തമാവുമെന്നും ഇന്ത്യയിലും പാകിസ്താനിലും സമാധാനവും അഭിവൃദ്ധിയും ഉണ്ടാകുമെന്നും അവർ പ്രതീക്ഷ പ്രകടിപ്പിച്ചു. പഞ്ചാബിലെ ഗുർദാസ്പുരിലെ ഗുരുനാനാക് ദേരയെ പാകിസ്താനിലെ കർതാർപുർ സാഹിബ് ഗുരുദ്വാരയുമായി ബന്ധിപ്പിക്കുന്ന ഇടനാഴിക്ക് കഴിഞ്ഞ ദിവസം പാക് പ്രധാനമന്ത്രി ഇംറാൻഖാനാണ് തറക്കല്ലിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.