Posted On
date_range Updated On
date_range ലൈംഗികമായി വഴങ്ങാൻ ആവശ്യപ്പെട്ട ബാങ്ക് മാനേജർക്ക് യുവതിയുടെ മർദനം
ബെംഗളുരു; ലൈംഗിക ബന്ധത്തിന് നിർബന്ധിച്ച ബാങ്ക് മാനേജറെ യുവതി മർദിക്കുന്നതിൻറെ ദൃശ്യങ്ങൾ വൈറലായി. കർണാടകയിലെ ദേവനാഗിരി നഗരത്തിലാണ് സംഭവം. ലോൺ അനുവദിച്ചു കിട്ടുന്നതിന് പകരമായി ലൈംഗിക ബന്ധത്തിന് വഴങ്ങാൻ ബാങ്ക് മാനേജർ സ്ത്രീയോട് ആവശ്യപ്പെടുകയായിരുന്നു.
തിങ്കളാഴ്ച നടന്ന സംഭവത്തിൻറെ 50 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. നിരവധി പേർ സംഭവത്തെ മീ ടൂ ക്യാമ്പയിനുമായി ബന്ധപ്പെടുത്തിയാണ് പ്രചരിപ്പിച്ചത്.
#WATCH Woman in Karnataka's Davanagere thrashes a bank manager for allegedly asking sexual favours to approve her loan (15 October) pic.twitter.com/IiiKbiEgZ9
— ANI (@ANI) October 16, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.