കർണാടകയിൽ രണ്ടാഴ്ച സമ്പൂർണ ലോക്ഡൗൺ; കടകൾ രാവിലെ ആറു മുതൽ രാവിലെ 10 വരെ മാത്രം

ബംഗളൂരു: സംസ്ഥാനത്ത്​ കോവിഡ്​ രൂക്ഷമാവുന്നതും ജനങ്ങൾ നിയന്ത്രണങ്ങൾ പാലിക്കാത്തതും കണക്കിലെടുത്ത്​ കർണാടകയിൽ മെയ് 10 മുതൽ 24 വരെ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച്​ മുഖ്യമന്ത്രി യെദ്യൂരപ്പ. നേരത്തെ നിലവിലുണ്ടായിരുന്ന കർഫ്യൂ ഫലപ്രദമാകാത്തതി​െൻറ പശ്ചാത്തലത്തിലാണ്​ ലോക്ക്ഡൗൺ പ്രഖ്യാപനം. 10ാം തീയതി രാവിലെ ആറു മണി മുതൽ ലോക്ക്ഡൗൺ ആരംഭിക്കും.

റസ്റ്റോറൻറുകളും ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകളും രാവിലെ ആറു മുതൽ 10 വരെ മാത്രമായിരിക്കും തുറക്കുക. രാവിലെ പത്തുമണിക്ക് ശേഷം ആരെയും വീട്ടിൽ നിന്ന് പുറത്തിറങ്ങാനും അനുവദിച്ചേക്കില്ല. അതേസമയം ലോക് ഡൗൺ താത്കാലിക തീരുമാനം മാത്രമാണെന്നും അതിനാൽ അയൽ സംസ്ഥാനത്തുനിന്ന് വന്ന് കർണാടകയിൽ ജോലി ചെയ്യുന്ന ആൾക്കാർ തിരികെ പോകേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്​.

അതേസമയം, ബംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങുന്ന യാത്രക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. കേരളം, മഹാരാഷ്ട്ര, പഞ്ചാബ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കാണ് ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമുള്ളത്​.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 49,058 കോവിഡ് കേസുകളാണ് കർണാടകയിൽ റിപ്പോർട്ട് ചെയ്തത്. കേസുകൾ വർധിക്കുന്നതിൽ മഹാരാഷ്ട്രക്ക് തൊട്ടുപിന്നിലാണ് കർണാടകയുടെ സ്ഥാനം. ബുധനാഴ്ച മാത്രം 50,000 കോവിഡ് ബാധിതരാണ് കർണാടകയിൽ റിപ്പോർട്ട് ചെയ്തത്.

Tags:    
News Summary - Karnataka State to go under complete lockdown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.