മംഗളൂരു മസ്ജിദ് തർക്കം; പ്രദേശത്ത് നിരോധനാജ്ഞ ഏർപ്പെടുത്തി പൊലീസ്

ബംഗളൂരു: മംഗളൂരുവിലെ മലാലി ജുമാ മസ്ജിദ് തർക്കത്തെ തുടർന്ന് പ്രദേശത്ത് നിരോധനാജ്ഞ ഏർപ്പെടുത്തുന്നതായി പൊലീസ് അറിയിച്ചു. വ്യാഴാഴ്ച രാവിലെ എട്ട് മണി വരെയാണ് നിരോധനാജ്ഞ. മസ്ജിദിന്റെ 500 മീറ്റർ ചുറ്റളവിൽ കൂട്ടം കൂടുന്നതും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതും ശിക്ഷാർഹമാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞമാസം നവീകരണ പ്രവർത്തനങ്ങൾക്കായി മസ്ജിദ് പൊളിക്കുന്നതിനിടെ ഹിന്ദു ക്ഷേത്രങ്ങൾക്ക് സമാനമായ ഒരു വാസ്തുഘടന കണ്ടെത്തിയെന്ന ആരോപണത്തെ തുടർന്നാണ് വിവാദം ആരംഭിച്ചത്.

ഈ വിഷയം ഉയർത്തികാട്ടി ചൊവ്വാഴ്ച ചില ഹൈന്ദവ സംഘടനകൾ മസ്ജിദിനെതിരെ പ്രതിഷേധപരിപാടികൾ സംഘടിപ്പിച്ചതിനെ തുടർന്നാണ് പ്രശ്നം രൂക്ഷമായത്. പുരാതനവും ചരിത്രപരവുമായ സ്മാരകങ്ങൾ, പുരാവസ്തുക്കൾ എന്നിവ സംരക്ഷിക്കാനും പരിപാലിക്കാനും അനുശാസിക്കുന്ന 1958ലെ പുരാതന സ്മാരക സംരക്ഷണ നിയമ പ്രകാരം മസ്ജിദ് സ്ഥിതിചെയ്യുന്ന സ്ഥലത്തെ ഹിന്ദുക്ഷേത്രം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കോടതിക്ക് ഹരജി സമർപ്പിച്ചതായി സംഘടനകൾ അവകാശപ്പെട്ടു.

1991ലെ ആരാധനാനിയമത്തിലെ സെക്ഷൻ 4(3)ലെ ഉപവകുപ്പ് പരാമർശിക്കുന്ന പുരാതനവും ചരിത്രപരവുമായ സ്മാരകങ്ങൾക്ക് ആരാധനാനിയമം ബാധകമല്ലെന്ന സാധുത പരിഗണിച്ച് വിഷയത്തിൽ തീരുമാനമെടുക്കുമെന്ന് കോടതി പറഞ്ഞു.

Tags:    
News Summary - Karnataka: Section 144 imposed, large gatherings banned near Mangaluru mosque until Thursday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.