പുനീതും കൂട്ടാളികളും പൊലീസ് പിടിയിൽ

ഇദ് രീസ് പാഷ വധം: മുഖ്യ പ്രതി പുനീതും കൂട്ടാളികളും രാജസ്ഥാനിൽ അറസ്റ്റിൽ

മംഗളൂരു:കാലിക്കച്ചവടക്കാരൻ ഇദ് രിസ് പാഷയെ(41) കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി പുനീത് കെരെഹള്ളിയെയേയും കൂട്ടാളികളേയും കർണാടക രാമനഗര പൊലീസ് പ്രത്യേക സംഘം രാജസ്ഥാനിൽ നിന്ന് അറസ്റ്റ് ചെയ്തു. അനധികൃത കാലിക്കടത്ത് ആരോപിച്ച് പുനീതും സംഘവും കഴിഞ്ഞ വെള്ളിയാഴ്ച രാത്രി തടഞ്ഞ് രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ട് അക്രമിച്ചതിന്റെ പിറ്റേന്ന് രാവിലെയായിരുന്നു ഇദ് രീസിന്റെ മൃതദേഹം സാത്തനൂർ പൊലീസ് സ്റ്റേഷൻ പരിസരത്ത് കണ്ടെത്തിയത്.

അക്രമികളെ കണ്ടെത്താൻ നാല് പൊലീസ് സംഘങ്ങളെ രാമനഗര ജില്ല പൊലീസ് സൂപ്രണ്ട് കാർത്തിക് റെഡ്ഢി നിയോഗിച്ചിരുന്നു. പുനീതിനൊപ്പം നാല് കൂട്ടാളികളും പിടിയിലായതായി എസ്.പി പറഞ്ഞു.

Tags:    
News Summary - Karnataka police arrest cow vigilante Puneeth Kerehalli in Rajasthan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.