തൊപ്പി ധരിച്ച് കോളേജിലെത്തിയ മുസ്‌ലിം യുവാവിനെ മർദിച്ച സംഭവം: പൊലീസുകാരനടക്കം ഏഴുപേർക്കെതിരെ കേസ്

ബംഗളൂരു: വിദ്യാഭ്യാസ സ്ഥാപനത്തിൽ തൊപ്പി ധരിച്ചെത്തിയ വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ സബ് ഇൻസ്പെക്ടറും പ്രിൻസിപ്പലും ഉൾപ്പടെ ഏഴുപേർക്കെതിരെ കേസ്. കർണാടകയിലെ ടെറാഡാളിലെ സർക്കാർ കോളേജിൽ ഫെബ്രുവരി പതിനെട്ടിനായിരുന്നു സംഭവം.

19കാരനായ നവീദ് ഹസാനസബ് തരാത്തരി എന്ന വിദ്യാർഥിയുടെ പരാതിയിൽ മെയ് 24ന് കോടതി നിർദേശത്തെ തുടർന്നാണ് കേസെടുത്തത്.

തലയിൽ തൊപ്പി ധരിച്ച് കോളേജിൽ വരുന്നത് വിലക്കിയ സർക്കാർ ഉത്തരവ് ഇല്ലാതിരുന്നിട്ടും തന്നെ പ്രിൻസിപ്പൽ കോളേജിൽ കയറാനനുവദിച്ചില്ലെന്നും, പൊലീസുകാർ മർദിക്കുകയും അപമാനിക്കുകയും ചെയ്തെന്ന് വിദ്യാർഥിയുടെ പരാതിയിൽ പറയുന്നു.

Tags:    
News Summary - Karnataka: Muslim college student beaten up for 'wearing skull cap', case filed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.