ബംഗളൂരു: മുസ്‍ലിം വിദ്യാർഥിയെ ഭീകരവാദിയെന്ന് വിളിച്ച സംഭവത്തിൽ പ്രതികരണവുമായി കർണാടക വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ്. ഇതൊരു വലിയ വിഷയമല്ലെന്ന് പറഞ്ഞ വിദ്യഭ്യാസ മന്ത്രി, അധ്യാപകൻ ഇത്തരം പരാമർശം നടത്തരുതായിരുതെന്നും അഭിപ്രായപ്പെട്ടു. സംഭവത്തെ ചിലർ രാഷ്ട്രീയവത്കരിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
'എല്ലാ ദിവസവും രാവണൻ, ശകുനി തുടങ്ങിയ വാക്കുകൾ ഭൂരിഭാഗം ആളുകൾ ഉപയോഗിക്കാറുണ്ട്. എന്തിന് നിയമസഭയിൽ പോലും ഇത്തരം വാക്കുകൾ ഉപയോഗിക്കാറുണ്ട്. അതൊന്നും പ്രശ്നമാകാറില്ല' -മന്ത്രി പറഞ്ഞു. കസബിനെക്കുറിച്ച് ആരെങ്കിലും സംസാരിക്കുമ്പോൾ അത് ഒരു പ്രശ്നമാകുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
ക്ലാസ് മുറിയിൽ മുസ്‍ലിം വിദ്യാർഥിയെ അധ്യാപകൻ 'കസബ്' എന്ന് വിളിക്കുന്ന വിഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. പ്രകോപിതനായ വിദ്യാർഥി അധ്യാപകന്‍റെ പരാമർശത്തെ ചോദ്യം ചെയ്യുന്നതും മകന്റെ മുഖത്തു നോക്കി നിങ്ങൾ ഭീകരവാദിയെന്ന് വിളിക്കുമോ എന്ന് ചോദിക്കുന്നതും വിഡിയോയിൽ കാണാം. വ്യാപക പ്രതിഷേധം ഉയർന്നതോടെ അധ്യപകനെ സസ്പെൻഡ് ചെയ്തായി മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.