Posted On
date_range Updated On
date_range പ്രായപൂർത്തിയാകാത്ത റഷ്യൻ പെൺകുട്ടി ഗോവയിൽ ബലാത്സംഗത്തിനിരയായി; കർണാടക സ്വദേശി അറസ്റ്റിൽ
ഗോവ: പ്രായപൂർത്തിയാകാത്ത റഷ്യൻ പെൺകുട്ടി ഗോവയിൽ ബലാത്സംഗത്തിനിരയായ സംഭവത്തിൽ കർണാടക സ്വദേശിയായ യുവാവ് അറസ്റ്റിൽ. ഗോവയിലെ അറമ്പോളിലെ റിസോർട്ടിലാണ് സംഭവം. രവി ലമണി (28) എന്നയാളാണ് അറസ്റ്റിലായത്.
റൂം അറ്റൻഡന്റായി ജോലി ചെയ്തിരുന്ന പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നീന്തൽക്കുളത്തിലും പിന്നീട് മുറിക്കുള്ളിലും വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്ന് പെൺകുട്ടിയുടെ അമ്മ പറഞ്ഞു. പെൺകുട്ടിയെ നീന്തൽകുളത്തിൽ ഉപേക്ഷിച്ച് ഇയാൾ രക്ഷപ്പെടുകയായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
മെയ് ആറിനായിരുന്നു സംഭവം. അമ്മയുടെ പരാതിയിൽ ചൊവ്വാഴ്ച പെർനേം പൊലീസ് സംഘം കർണാടകയിലെ ഗഡാഗിലെ വീട്ടിൽവെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.