കർണാടക ആഭ്യന്തര മ​ന്ത്രി ബസവരാജ്​ ബൊമ്മൈക്ക്​​​​ കോവിഡ്​

ബംഗളൂരു: കർണാടക ആഭ്യന്തര മന്ത്രി ബസവരാജ്​ എസ്​. ബൊമ്മൈക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. സ്വവസതിയിൽ നിരീക്ഷണത്തിൽ കഴിയുകയാണെന്നും രോഗലക്ഷണങ്ങളില്ലെന്നും മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.

ബസവരാജി​െൻറ വസതിയിൽ ജോലിചെയ്യുന്നയാൾ കോവിഡ്​ പോസിറ്റീവാണെന്ന്​ കണ്ടെത്തിയിരുന്നു. ഇതെ തുടർന്നാണ്​ മന്ത്രിയും പരിശോധനക്ക്​ വിധേയനായത്​.

അടുത്തിടെ ​താനുമായി സമ്പർക്കമുണ്ടായിരുന്നവർ കോവിഡ്​ പരിശോധന നടത്തുകയും ഉചിതമായ മുൻകരുതലെടുക്കുകയും ചെയ്യണമെന്നും ബസവരാജ്​ ട്വീറ്റ്​ ചെയ്​തു.

കർണാടകയിൽ ഇതുവരെ 4.68 ലക്ഷം പേർക്ക്​ കോവിഡ്​ ബാധിക്കുകയും 7,384 പേർ മരിക്കുകയും ചെയ്​തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.