യെദിയൂരപ്പ സർക്കാർ നിയമവിരുദ്ധമെന്ന് തെളിഞ്ഞു -ദിനേശ് ഗുണ്ടുറാവു

ബംഗളൂരു: സുപ്രീംകോടതി വിധിയോടെ യെദിയൂരപ്പ സർക്കാർ നിയമവിരുദ്ധമെന്ന് തെളിഞ്ഞതായി കർണാടക പി.സി.സി അധ്യക്ഷൻ ദി നേശ് ഗുണ്ടുറാവു. ഭരണഘടനാവിരുദ്ധമായി തട്ടിക്കൂട്ടിയ ഭൂരിപക്ഷമാണ് സർക്കാറിനുള്ളത്. സർക്കാറിനെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു. കോൺഗ്രസിൽ നിന്നും ജെ.ഡി.എസിൽ നിന്നും കൂറുമാറിയ 17 എം.എൽ.എമാരെ അയോഗ്യരാക്കിയ നടപടി ശരിവെക്കുകയാണ് കോടതി ചെയ്തിട്ടുള്ളത്.

കോൺഗ്രസ് -ജെ.ഡി.എസ് സർക്കാറിനെ അട്ടിമറിച്ചതിന് പിന്നിൽ യെദിയൂരപ്പയും അമിത് ഷായും ആണെന്ന് തെളിഞ്ഞു. എന്തെങ്കിലും ധാര്‍മ്മികത കൈവശം ഉണ്ടെങ്കിൽ അയോഗ്യരാക്കപ്പെട്ട എം.എൽ.എമാർക്ക് ബി.ജെ.പി ടിക്കറ്റ് കൊടുക്കരുതെന്നും ഗുണ്ടുറാവു ആവശ്യപ്പെട്ടു.

Tags:    
News Summary - Karnataka Govt Dinesh Gundu Rao Yeddyurappa -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.