ബംഗളൂരു: ട്വന്റി 20 ലോകകപ്പ് സെമി ഫൈനലിൽ പാകിസ്താന്റെ വിജയം ആഘോഷിച്ച പ്രായപൂർത്തിയാകാത്ത നാല് കുട്ടികൾ അറസ്റ്റിൽ. കർണാടകയിലെ ചിക്മഗളൂരുവിലാണ് പാക് വിജയം ആഘോഷിച്ച കുട്ടികളെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് 'ഡെക്കാൻ ഹെറാൾഡ്' റിപ്പോർട്ട് ചെയ്തു.
ഈ മാസം ഒൻപതിന് ന്യൂസിലൻഡിനെതിരെയായിരുന്നു പാകിസ്താന്റെ വിജയം. വിജയത്തിനു പിന്നാലെയായിരുന്നു ബലെഹൊന്നൂരിൽ എൻ.ആർ പുരയിൽ ഒരു കാപ്പി ഫാംഹൗസിൽ ജോലി ചെയ്യുന്ന കുട്ടികളുടെ ആഘോഷം നടന്നത്. പാകിസ്താനു വേണ്ടി മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തതായി നാട്ടുകാർ പറയുന്നു. ഇക്കാര്യം നാട്ടുകാർ ഫാംഹൗസ് മാനേജറെ അറിയിക്കുകയായിരുന്നു.
ഇതിനിടെ സംഭവത്തിൽ പരാതി ലഭിച്ച പൊലീസ് സ്ഥലത്തെത്തി കുട്ടികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അസം സ്വദേശികളാണ് കുട്ടികളെന്ന് വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.