Posted On
date_range Updated On
date_range കർണാടക: പോളിങ് സമയം ഒരു മണിക്കൂർ ദീർഘിപ്പിച്ചു
ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിങ് സമയം ഒരു മണിക്കൂർ ദീർഘിപ്പിച്ചു. പകൽ ചൂട് ഉയരുന്ന സാഹചര്യത്തിലാണ് പോളിങ് സമയം ദീർഘിപ്പിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനിച്ചത്.
നിലവിൽ രാവിലെ ഏഴ് മണി മുതൽ വൈകീട്ട് അഞ്ച് വരെയാണ് പോളിങ് സമയം. പുതിയ ഉത്തരവ് പ്രകാരം ഇത് ഏഴ് മണി മുതൽ ആറു വരെ ആയാണ് ദീർഘിപ്പിച്ചത്.
മേയ് 12നാണ് കർണാടക നിയമസഭയിലെ 225 സീറ്റിലേക്കുള്ള വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ മേയ് 15ന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.