ബംഗളൂരു: കർണാടകയിൽ ദസ്റക്കിടെ മദ്റസയിൽ അതിക്രമിച്ച് കയറി പൂജ നടത്തി. ബിദർ ജില്ലയിൽ പൈതൃകമായി സംരക്ഷിക്കുന്ന പള്ളിയിലാണ് സംഭവമുണ്ടായത്. മുദ്രവാക്യം വിളികളോടെയാണ് ഒരു സംഘം ആളുകൾ പൂജ നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഒമ്പത് പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ, ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഉടൻ അറസ്റ്റുണ്ടായില്ലെങ്കിൽ പ്രതിഷേധവുമായി രംഗത്തെത്തുമെന്ന് മുസ്‍ലിം സംഘടനകൾ അറിയിച്ചു.
1460ൽ നിർമ്മിച്ച ബിദറിലെ മഹമുദ് ഗവാൻ മദ്റസ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലാണ് വരുന്നത്. മദ്റസയുടെ പൂട്ട് തകർത്താണ് ആൾക്കൂട്ടം അകത്തേക്ക് കയറിയതെന്ന് പൊലീസ് അറിയിച്ചു. ജയ് ശ്രീറാം, ഹിന്ദു ധർമ്മം ജയിക്കട്ടെ തുടങ്ങിയ മുദ്രവാക്യം വിളികളോടെയാണ് ഒരു ഭാഗത്ത് അവർ പൂജ നടത്തിയത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
നിരവധി മുസ്‍ലിം സംഘടനകൾ ബിദറിലെ സംഭവത്തെ അപലപിച്ച് രംഗത്തെത്തി. ബി.ജെ.പിയാണ് ഇത്തരം സംഭവങ്ങൾക്ക് പിന്നില്ലെന്ന് ആൾ ഇന്ത്യ മജിലിസ്-ഇ-ഇത്തിഹാദുൽ മുസ്‍ലിമീൻ തലവൻ അസദുദ്ദീൻ ഉവൈസി പറഞ്ഞു. മുസ്‍ലിംകളെ അവേഹളിക്കാനായി ബി.ജെ.പി ഇത്തരം സംഭവങ്ങളുണ്ടാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.