ബംഗളൂരു: ലൈംഗികാരോപണ വിധേയനായ സി.പി.എം കർണാടക സെക്രട്ടറി ജി.വി. ശ്രീരാമ റെഡ്ഡി യെ തൽസ്ഥാനത്തുനിന്ന് പുറത്താക്കിയ നടപടി പാർട്ടി പ്രവർത്തനത്തെ ബാധിക്കില്ലെന്ന് നേതാക്കൾ. അതേസമയം, പാർട്ടിയിലെ ഭിന്നത മറനീക്കി പുറത്തുവന്നു. നടപടിയെ അനുകൂലിച്ചും എതിർത്തുമുള്ള പ്രതികരണങ്ങൾ കഴിഞ്ഞദിവസത്തെ സംസ്ഥാന സമിതി യോഗത്തിലുയർന്നിരു ന്നു.
സാമ്പത്തിക തിരിമറി, ധാർമികതയില്ലാത്ത പെരുമാറ്റം, സ്വഭാവ ദൂഷ്യം എന്നീ പരാതിക ളാണ് റെഡ്ഡിക്കെതിരെ ഉയർന്നത്. പാർട്ടി വനിത അംഗം പീഡന പരാതി നൽകിയിരുന്നു. ഇത് നിർബന്ധിച്ച് എഴുതി വാങ്ങിയെന്നാണ് യെച്ചൂരി പക്ഷത്തിെൻറ ആരോപണം.
അച്ചടക്ക ലംഘനത്തെതുടർന്നാണ് സെക്രട്ടറി സ്ഥാനത്തുനിന്നും കേന്ദ്ര കമ്മിറ്റിയിൽനിന്നും റെഡ്ഡിയെ പുറത്താക്കിയത്. ചിക്കബെല്ലാപുര ജില്ല കമ്മിറ്റിയിൽ പ്രവർത്തിക്കണമെന്നാണ് നിർദേശം.
കാരാട്ട്, യെച്ചൂരി പക്ഷങ്ങളുടെ വിഭാഗീയതയുടെ പശ്ചാത്തലത്തിൽ നടപടിക്കെതിരെ സംസ്ഥാന സമിതിയിൽ ഭൂരിപക്ഷം പേരും കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. സംസ്ഥാന ഘടകത്തിെൻറയും കേന്ദ്ര നേതൃത്വത്തിലെയും വിഭാഗീയതയാണ് നടപടിക്ക് പിന്നിലെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നു. വി.എൻ. നാഗരാജിെൻറ നേതൃത്വത്തിൽ 13 സംസ്ഥാന കമ്മിറ്റി അംഗങ്ങൾ റെഡ്ഡിക്കെതിരെ രംഗത്തുവന്നിരുന്നു. കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ ഇത് പരസ്യമായി. ഇതിനെല്ലാം ഒടുവിലാണ് ഇപ്പോഴത്തെ സ്ഥാനചലനം.
അതേസമയം, പാർട്ടിക്ക് മതിപ്പുണ്ടാക്കുന്ന നടപടിയാണ് ഇതെന്നാണ് മറുപക്ഷത്തിെൻറ വാദം. കർണാടകയിലെ പാർട്ടിയുടെ മുഖമായ ശ്രീരാമറെഡ്ഡിക്കെതിരെ നടപടിയെടുത്തതിലൂടെ പാർട്ടി സ്ത്രീപക്ഷ നിലപാട് ഉയർത്തിപ്പിടിക്കുകയാണെന്ന് നേതാക്കൾ വ്യക്തമാക്കുന്നു. മുതിർന്ന നേതാവും കർണാടക സംസ്ഥാന സമിതി അംഗവും യെച്ചൂരി പക്ഷക്കാരനുമായ യു. ബസവരാജാണ് പുതിയ സെക്രട്ടറി.
ബാഗെപള്ളിയിൽനിന്ന് രണ്ടു തവണ എം.എൽ.എ ആയ ശ്രീരാമറെഡ്ഡിയെ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയ നടപടി കർണാടകത്തിൽ പാർട്ടിയെ ഏതുതരത്തിൽ ബാധിക്കുമെന്ന് കണ്ടറിയണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.