കർണാടകയിൽ നവംബർ 17 മുതൽ കോളജുകൾ തുറക്കും

ബംഗളൂരു: നവംബർ 17 മുതൽ​ കോളജുകൾ തുറക്കാൻ കർണാടക സർക്കാറി​െൻറ തീരുമാനം. എൻജിനിയറിങ്​, ഡിപ്ലോമ, ഡി​ഗ്രി കോളജുകളെല്ലാം തുറക്കും. മുഖ്യമന്ത്രി ബി.എസ്​ യെദിയൂരപ്പയുടെഅധ്യക്ഷതയിൽ ചേർന്ന മന്ത്രിമാരുടെയും മുതിർന്ന ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ്​ തീരുമാനം.

വിദ്യാർഥികൾക്ക്​ ക്ലാസുകൾക്കായി നേരിട്ട്​ കോളജിലെത്തുകയോ ഓൺലൈൻ ക്ലാസിൽ പ​ങ്കെടുക്കുക​യോ ചെയ്യാം. നേരിട്ട്​ കോളജിലെത്തു​േമ്പാൾ രക്ഷിതാവി​െൻറ സമ്മതം കൂടി വാങ്ങണം. എത്ര ബാച്ചുകൾക്ക്​ ക്ലാസ്​ നടത്താമെന്നത്​ കോളജുകളിലെത്തുന്ന വിദ്യാർഥികളുടെ എണ്ണം മുൻനിർത്തി അതാത്​ കോളജുകൾക്ക്​ തീരുമാനിക്കാമെന്നും കർണാടക സർക്കാർ വ്യക്​തമാക്കി.

യു.ജി.സി മാർഗനിർദേശമനുസരിച്ച്​ ഒക്​ടോബറിൽ തന്നെ കർണാടകയിലെ കോളജുകളിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിരുന്നു. തുടർന്നാണ്​ കോളജുകൾ തുറക്കുന്നതിനുള്ള മാർഗരേഖ മുഖ്യമന്ത്രിക്ക്​ സമർപ്പിക്കുകയും അതിൽ തീരുമാനമുണ്ടാവുകയും ചെയ്​തത്​. വ്യാഴാഴ്​ചയിലെ കണക്കനുസരിച്ച്​ 92,927 പേരാണ്​ കർണാടകയിൽ കോവിഡ്​ ബാധിച്ച്​ ചികിൽസയിലുള്ളത്​. 

Tags:    
News Summary - Karnataka Colleges To Reopen On November 17, Online Classes Optional

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.