കർണാടക, ബിഹാർ മുഖ്യമന്ത്രിമാർക്ക്​ കോവിഡ്

പ​ട്​​ന\ബം​ഗ​ളൂ​രു: ബി​ഹാ​ർ, കർണാടക മു​ഖ്യ​മ​ന്ത്രിമാർക്ക്​ കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചു. രോഗബാധിതനായ ബിഹാർ മുഖ്യമ​​ന്ത്രി നി​തീ​ഷ് കു​മാ​ർ വീ​ട്ടി​ൽ സ​മ്പ​ർ​ക്ക​വി​ല​ക്കി​ൽ ക​ഴി​യു​ക​യാ​ണെ​ന്ന്​ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫി​സ്​ തി​ങ്ക​ളാ​ഴ്ച ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു.

ഉ​പ​മു​ഖ്യ​മ​ന്ത്രി​യ​ട​ക്കം നി​ര​വ​ധി മ​ന്ത്ര​സ​ഭാം​ഗ​ങ്ങ​ൾ​ക്ക്​ നി​ല​വി​ൽ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ ട്വി​റ്റ​റി​ലൂ​ടെ​യാ​ണ്​ കർണാടക മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മൈ​ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വി​വ​രം അ​റി​യി​ച്ച​ത്. ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും നേ​രി​യ രോ​ഗ​ല​ക്ഷ​ണം മാ​ത്ര​മേ​യു​ള്ളൂ​വെ​ന്നും ഗൃ​ഹ​സ​മ്പ​ർ​ക്ക​വി​ല​ക്കി​ലാ​ണെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Tags:    
News Summary - Karnataka CM Bommai, Bihar CM Kumar test Covid-19 positive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.