കടിച്ച ആപ്പിൾ അണികൾക്കിടയിലേക്കെറിഞ്ഞ് കർണ്ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാർ; വീഡിയോ വൈറലായതോടെ കടുത്ത വിമർശനം

ബംഗളൂരു: കർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാർ കനകപുരയിലെ പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനിടെ അണികൾക്കിടയിലേക്ക് കടിച്ച ആപ്പിൾ വലിച്ചെറിഞ്ഞത് വൻ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. മുഖ്യമന്ത്രി തന്‍റെ സ്വന്തം മണ്ഡലമായ കനകപുരിയിലെ ഹോരഹള്ളിയിൽ സന്ദർശനം നടത്തുന്നതിനിടെയാണ് സംഭവം നടന്നത്. അനുയായികൾ ഒരുക്കിയ വമ്പൻ സ്വീകരണത്തിൽ പൂക്കളും ആപ്പിളുകളും ഉപയോഗിച്ച് നിർമ്മിച്ച മാല പ്രദേശവാസികൾ മുഖ്യമന്ത്രിക്ക് സമ്മാനിക്കുകയുണ്ടായി.

ശിവകുമാർ മാലയിൽ നിന്നും ആപ്പിളുകൾ പറിച്ചെടുത്ത് കടിച്ച ശേഷം ആളുകൾക്ക് നേരെ എറിഞ്ഞു കൊടുക്കുന്നത് വീഡിയോയിൽ കാണാം. വീഡിയോ വൈറലായതോടെ സമൂഹമാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണങ്ങളാണ് വരുന്നത്. കർണാടക മന്ത്രിസഭയിലെ പ്രതിപക്ഷം കൂടിയായ ബി.ജെ.പി കടുത്ത വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. പൊതുവേദികളിലെ പെരുമാറ്റ ചട്ടങ്ങളെയാണ് ഇത് ചോദ്യംചെയ്യുന്നതെന്നും ഉന്നത പദവി വഹിക്കുന്ന ഒരാൾ അധികാരത്തിന്‍റെ അഹങ്കാരമാണ് കാണിക്കുന്നതെന്നും ബി.ജെ.പി ആരോപിച്ചു.

എന്നാൽ ഈ സംഭവം രാഷ്ട്രീയ എതിരാളികൾ വലുതാക്കി കാണിക്കുകയാണെന്നാണ് ശിവകുമാറിനെ പിന്തുണക്കുന്ന പക്ഷത്തിന്‍റെ അഭിപ്രായം. തങ്ങളെ വിമർശിക്കുന്നത് പ്രതിപക്ഷത്തിന്‍റെ ജോലിയാണെന്ന് പറഞ്ഞുകൊണ്ട് ഡി.കെ ശിവകുമാർ വിമർശനത്തെ തള്ളിക്കളയുകയായിരുന്നു.  

Tags:    
News Summary - Karnataka Chief Minister DK Shivakumar throws bitten apple into crowd; video goes viral, draws severe criticism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.