'രാജ്യത്ത് ഹലാൽ ഉത്പന്നങ്ങൾ വേണ്ട'; രാജ്യവ്യാപക നിരോധനം വേണമെന്ന് ബി.ജെ.പി

ബംഗളൂരു: ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ക്ഷ്യവസ്തുക്കൾ, മരുന്നുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവയുടെ ഹലാൽ സർട്ടിഫിക്കേഷൻ നിരോധിക്കണമെന്ന ആവശ്യവുമായി കർണാടക ബി.ജെ.പി. യു.പിയിൽ ഹലാൽ ടാഗുള്ള ഉത്പന്നങ്ങൾക്ക് നിരോധനമേർപ്പെടുത്തിയതിന് പിന്നാലെയാണ് രാജ്യവ്യാപക നിരോധനമെന്ന ആവശ്യവുമായി കർണാടകയിലെ ബി.ജെ.പി നേതാക്കൾ രംഗത്തെത്തിയിരിക്കുന്നത്. കേന്ദ്ര മന്ത്രി പീയൂഷ് ഗോയലിന് ഇത് സംബന്ധിച്ച് കത്ത് സംഘം കൈമാറിയിട്ടുണ്ട്.

ഹലാൽ സർട്ടിഫിക്കേഷൻ ഏജൻസികൾ ഇന്ത്യയിൽ നിരോധിക്കണമെന്നാണ് കേന്ദ്ര മന്ത്രിക്ക് അയച്ച കത്തിൽ ബി.ജെ.പി എം.എൽ.എ ബസനഗൗഡ പാട്ടീൽ യത്നാൽ ആവശ്യപ്പെട്ടിരിക്കുന്നത്. മാംസ ഉത്പാദനം, ഭക്ഷ്യ ഉത്പന്നങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, മറ്റ് ഉപഭോക്തൃ വസ്തുക്കൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ മതപരമായ സ്ഥാപനങ്ങളുടെ മറവിൽ നിരവധി ഇസ്ലാമിക സംഘടനകൾ 'ഹലാൽ' സർട്ടിഫിക്കേഷനെ പ്രോത്സാഹിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. റസ്റ്റോറന്റുകൾ, ഹോട്ടലുകൾ, അറവുശാലകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവക്ക് ഹലാൽ സർട്ടിഫിക്കറ്റ് നൽകുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉപഭോകൃത വസ്തുക്കൾക്കും ഭക്ഷണത്തിനും ഹലാൽ ടാഗ് നൽകുന്നത് രാജ്യത്തിന്‍റെ ഭരണഘടനക്ക് വിരുദ്ധമാണെന്നും രാജ്യം മുന്നോട്ട് വെക്കുന്ന മതേതരത്വത്തിന് വിരുദ്ധമാണെന്നും ബസനഗൗഡ പറഞ്ഞു.

ഹലാൽ സർട്ടിഫിക്കേറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പണം രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കായും തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്ക് നിയമപരിരക്ഷ ഉറപ്പാക്കാനുമാണ് ഉപയോഗിക്കുന്നത്. ജിഹാദ് പ്രചരിപ്പിക്കാനും ഈ പണം ഉപയോഗിക്കുന്നുണ്ടെന്നും ബസനഗൗഡ കത്തിൽ പറയുന്നുണ്ട്.

ശനിയാഴ്ചയായിരുന്നു ഹലാൽ ടാഗ് പതിച്ച ഉത്പ്പന്നങ്ങളുടെ വിൽപന യു,.പി സർക്കാർ നിരോധിച്ചത്. വിൽപനക്ക് പുറമെ ഹലാൽ ഉത്പന്നങ്ങളുടെ നിർമാണം, സംഭരണം, വിതരണം തുടങ്ങിയവക്കും വിലക്കുണ്ട്. പൊതുജനാരോഗ്യം മുൻനിർത്തിയാണ് നിരോധനമെന്നാണ് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പരാമർശിച്ചിരിക്കുന്നത്. ഉത്തരവ് പ്രകാരം ഹലാൽ ടാഗോടെ ഇറച്ചി, പാൽ ഉൽപ്പന്നങ്ങൾ, പഞ്ചസാര, ബേക്കറി ഉൽപ്പന്നങ്ങൾ മുതലായവ നിർമിക്കുകയോ വിൽക്കുകയോ ചെയ്യരുത്.

Tags:    
News Summary - Karnataka BJP writer letter to Union Minister asking for ban on halal products

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.