കരസേനാ മേധാവിയെ വിമർശിച്ച് പ്രകാശ് കാരാട്ട്

ന്യൂഡൽഹി: കശ്മീർ വിഷയത്തിൽ കരസേനാ മേധാവി ജനറൽ ബിപിൻ റാവത്തിനെതിരെ വിമർശനവുമായി  മുൻ സി.പി.എം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്. നരേന്ദ്ര മോദി സർക്കാറിന്‍റെ കാഴ്ചപ്പാടുകളാണ് കരസേനാ മേധാവി പ്രകടിപ്പിക്കുന്നതെന്നും കാരാട്ട് കുറ്റപ്പെടുത്തി.  പാര്‍ട്ടി മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസിയിലെഴുതിയ കുറിപ്പിലാണ് സേനാമേധാവിക്കെതിരെ കടുത്ത വിമര്‍ശനവുമായി കാരാട്ട് രംഗത്തെത്തിയത്. 

കശ്മീരിലെ ജനങ്ങളെ അടിച്ചമര്‍ത്താന്‍ സൈന്യത്തെ ഉപയോഗിക്കുകയാണ്. കശ്മീര്‍ ജനത അവരുടെ രാഷ്ട്രീയ സമരമാണ് മുന്നോട്ടുവരുന്നത്.  മനുഷ്യകവചമാക്കിയ മേജറെ ആദരിച്ചത് ആര്‍മിക്ക് ദോഷം ചെയ്യുമെന്നും ഇത് ശരിയായ കീഴ്‌വഴക്കമല്ലെന്നും കാരാട്ട് കുറിപ്പില്‍ പറയുന്നുണ്ട്. 

Tags:    
News Summary - Karat Attacks Army Chief Over Handling of Kashmir Protests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.