ന്യൂഡൽഹി: കോൺഗ്രസിലെ ആഭ്യന്തരപ്രശ്നങ്ങൾ പരിഹരിക്കാനായി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി മുതിർന്ന നേതാക്കളെ കണ്ടു സംസാരിച്ചശേഷവും പ്രശ്നപരിഹാരത്തിൽ വ്യക്തതയില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. ഉന്നയിച്ച വിഷയങ്ങളോട് തുറന്ന സമീപനം അധ്യക്ഷ പുലർത്തുകയും ആഭ്യന്തര തെരഞ്ഞെടുപ്പിന് തയാറാവുകയും ചെയ്തു. എന്നാൽ, അത് എന്ന് നടക്കുമെന്നും എങ്ങനെ നടക്കണമെന്നും ഇതുവരെ മറുപടി കിട്ടിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
പാർട്ടി ഭരണഘടന അനുസരിച്ചുതന്നെയാകും തെരഞ്ഞെടുപ്പ് നടക്കുക എന്നു കരുതുന്നു. പാർട്ടി അധ്യക്ഷെൻറയും വർക്കിങ് കമ്മിറ്റിയുടെയും കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയുടെയും തെരഞ്ഞെടുപ്പ് ഒന്നിച്ചുനടക്കും. പേക്ഷ, അത് എന്ന് നടക്കുമെന്ന് വ്യക്തമല്ല. കൂടിക്കാഴ്ച കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും എപ്പോൾ എങ്ങനെ നടക്കുമെന്ന് ഇതുവരെ അറിയില്ല. രാഷ്ട്രീയശക്തിയായി കോൺഗ്രസിന് തിരിച്ചു വരണമെങ്കിൽ അത് എത്രയും പെട്ടെന്ന് നടക്കണം –കപിൽ സിബൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.