'അരയന്നങ്ങൾക്കൊപ്പം കളിച്ചോളൂ'; 'ഡക്ക്'​ ആവാതിരുന്നാൽ മതി'; മോദിക്കെതിരെ പരിഹാസവുമായി കപിൽ സിബൽ

ന്യൂഡൽഹി: രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാറി​െനതിരെ വിമർശനവുമായി കോൺഗ്രസ്​ നേതാവ്​ കപിൽ സിബൽ.

നിയന്ത്രണരേഖയില്‍ തുടരുന്ന സംഘര്‍ഷങ്ങള്‍, കുത്തനെ ഉയരുന്ന കോവിഡ് കേസുകള്‍, തകര്‍ച്ച നേരിടുന്ന സാമ്പത്തിക രംഗം, ആത്മഹത്യ തിരഞ്ഞെടുക്കുന്ന വിദ്യാർഥികള്‍, രാഷ്​ട്രീയ യജമാനന്മാരെ സേവിക്കുന്ന മുഖ്യധാരാ മാധ്യമങ്ങള്‍ എന്നിങ്ങനെ ഒാരോന്നും ചൂണ്ടിക്കാട്ടിയായിരുന്നു​ കപിൽ സിബലി​െൻറ വിമർശനം.

അരയന്നങ്ങള്‍ക്കൊപ്പം കളിച്ചോളൂ എന്നാല്‍, വട്ടപ്പൂജ്യമായിപ്പോകരുതെന്ന്​ (​ഡക്ക്​) അദ്ദേഹം ട്വീറ്റ്​​ ചെയ്​തു. അരയ​ന്ന​ങ്ങൾക്കൊപ്പമുള്ള മോദിയുടെ ചിത്രം അടുത്തിടെ വൈറലായിരുന്നു. ഇൗ ചിത്രത്തെ പരാമർശിച്ചായിരുന്നു ​പരിഹാസം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.