Posted On
date_range Updated On
date_range കപിൽ സിബൽ സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്‍റ്
ന്യൂഡൽഹി: സുപ്രീംകോടതി ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മുതിർന്ന അഭിഭാഷകനും രാജ്യസഭാ എം.പിയുമായ കപിൽ സിബലിന് വിജയം. 1066 വോട്ട് നേടിയാണ് കപിൽ സിബൽ വിജയിച്ചത്. സംഘ്പരിവാർ സംഘടനകൾ പിന്തുണച്ച പ്രദീപ് റായിക്ക് 689 വോട്ടാണ് നേടാനായത്. നിലവിലെ പ്രസിഡന്‍റ് അദീഷ് സി. അഗർവാല 296 വോട്ട് നേടി.
50 വർഷത്തോളമായി അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന കപിൽ സിബൽ നാലാം തവണയാണ് സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്‍റാകുന്നത്. 2001-2002, 1995-96, 1997-98 വർഷങ്ങളിലാണ് മുമ്പ് സിബൽ ബാർ അസോസിയേഷൻ പ്രസിഡന്റായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.