‘ഹോട്ടലിൽ പോയിരിക്കാതെ തുറന്ന്​ സംസാരിക്കൂ’; സചിനോട്​ കപിൽ സിബൽ

ന്യൂഡൽഹി: രാജസ്ഥാൻ കോൺഗ്രസിനുള്ളിൽ രാഷ്​ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ സചിൻ പൈലറ്റിനെതിരെ ആഞ്ഞടിച്ച്​ മുതിർന്ന നേതാവ്​ കപിൽ സിബൽ. പാർട്ടിയെ പൊതുജനമധ്യത്തിൽ അവഹേളിക്കരുതെന്ന്​ കപിൽ സചിനോട്​ ആവശ്യപ്പെട്ടു.

സചിൻ, മുഖ്യമന്ത്രി പദമാണോ നിങ്ങൾക്ക്​ ആവശ്യം? പറയൂ, എന്തിനാണ്​ നിങ്ങളുടെ പ്രതിഷേധം? നിങ്ങൾ പറയുന്നു ബി.ജെ.പിയിൽ ചേരുന്നില്ലെന്ന്​. പിന്നെന്തിനാണ്​ ഹരിയാനയിൽ പോയിരിക്കുന്നത്​? എന്തുകൊണ്ടാണ്​​ കോൺഗ്രസ്​ യോഗങ്ങളിൽ പ​ങ്കെടുക്കാത്തത്​? 

നിങ്ങൾക്ക്​ സ്വന്തം പാർട്ടി രൂപീകരിക്കണമോ? എന്തായാലും, തുറന്നുസംസാരിക്കൂ. അതല്ലാതെ ഹോട്ടലിനുള്ളിൽ പോയിരിക്കരുത്​. 

പാർട്ടി നിങ്ങളുടെ തീരുമാനങ്ങളെ അമ്പരപ്പോടെയാണ്​ നോക്കിക്കാണുന്നത്​. നിങ്ങൾ പാർട്ടിയെ ജനങ്ങൾക്ക്​ മുന്നിൽ തമാശയാക്കരുത്​. അതല്ല നിങ്ങളുടെ ലക്ഷ്യമെന്ന്​ ഞാൻ വിശ്വസിക്കുന്നു - കപിൽ സിബൽ അഭിപ്രായപ്പെട്ടു.

സചിൻ പൈലറ്റ്​ ഗ്രൂപിനെതിരെ രാജസ്ഥാൻ സ്​പീക്കർക്കുവേണ്ടി സുപ്രീംകോടതിയിൽ ഹാജരായത്​ കപിൽ സിബൽ ആയിരുന്നു. നിയമസഭ വിളിച്ചുചേർക്കാത്ത രാജസ്ഥാൻ ഗവർണറുടെ തീരുമാനത്തിനെതിരെയും കപിൽ സിബൽ പ്രതിഷേധം രേഖപ്പെടുത്തി. 

Tags:    
News Summary - kapil sibal about sachin pilot -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.