'അരവിന്ദ് ഹവാല കെജ് രിവാ'ളെന്ന് പരിഹസിച്ച് കപിൽ മിശ്ര

ന്യൂഡൽഹി: അഴിമതി ആരോപണത്തിന് പിന്നാലെ ആം ആദ്മി പാർട്ടി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ   അരവിന്ദ് കെജ് രിവാളിനെ പരിഹസിച്ച് മുൻ മന്ത്രി കപിൽ മിശ്ര രംഗത്ത്. കെജ് രിവാളിന്‍റെ പേര് 'അരവിന്ദ് ഹവാല കെജ് രിവാ'ളെന്ന് മാറ്റണമെന്ന് കപിൽ മിശ്ര പരിഹസിച്ചു.  

വിമതസ്വരം ഉയർത്തുന്നവരെ പാർട്ടിയിൽ നിന്ന് ഉടൻ പുറത്താക്കും. കുമാർ ബിശ്വാസിനെയാണ് അടുത്തതായി ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, നിശബ്ദനായതിനാൽ ബിശ്വാസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കില്ലെന്നും കപിൽ മിശ്ര വ്യക്തമാക്കി. 

ജലവിഭവ വകുപ്പു മന്ത്രിയായിരുന്ന കപിൽ മിശ്രയെ, വകുപ്പു കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് മന്ത്രിസഭയിൽ നിന്ന് കെജ് രിവാൾ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കെജ് രിവാളിനെതിരെ അഴിമതിയാരോപണുമായി മിശ്ര രംഗത്തെത്തിയത്. ആരോഗ്യ വകുപ്പ്​ മന്ത്രിയായ സത്യേന്ദ്ര ജെയിൻ കെജ്​രിവാളിന്​ പണം  നൽകുന്നത്​ കണ്ടു​വെന്നാണ്​ കപിൽ മിശ്ര വെളിപ്പെടുത്തിയത്.

എന്തിനാണ്​ ഇൗ പണം വാങ്ങിയതെന്ന ത​​​​​​​െൻറ ചോദ്യത്തിന്​ കെജ്​രിവാൾ മറുപടി നൽകിയില്ല. എന്നാൽ, രാഷ്​ട്രീയത്തിൽ ഇത്തരം കാര്യങ്ങൾ സംഭവിക്കുമെന്നും ഇതിനെ കുറിച്ച്​ പിന്നീട്​ സംസാരിക്കാമെന്നും കെജ്​രിവാൾ അറിയിച്ചു​െവന്നും  കപിൽ മിശ്ര പറഞ്ഞിരുന്നു. 

കെജ്​രിവാൾ  ബന്ധുവി​​​​​​​െൻറ 50 കോടി രൂപയുടെ ഭൂമിയിടപാട്​ നടത്തികൊടുത്തെന്ന്​ ജെയിൻ പറഞ്ഞതായും മിശ്ര ആരോപണം ഉന്നയിച്ചിരുന്നു. ആം ആദ്​മി നേതാക്കളായ സഞ്​ജയ്​ സിങ്ങി​​​​​​െൻറയും അശുതോഷി​​​​​​െൻറയും റഷ്യൻ ട്രിപ്പിന്​ പണം കണ്ടെത്തിയത്​ എങ്ങനെ എന്ന്​ കെജ്​രിവാൾ വിശദീകരിക്കണമെന്നും​ കപിൽ മിശ്ര ആവശ്യപ്പെട്ടിരുന്നു. 

Tags:    
News Summary - Kapil Mishra's new name for Delhi CM Arvind 'Hawala' Kejriwal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.