കാണ്‍പുര്‍ ട്രെയിന്‍ അപകടം: പിന്നില്‍ ഐ.എസ്.ഐ ആണെന്ന വാദം തള്ളി യു.പി ഡി.ജി.പി

അലഹബാദ്: കാണ്‍പുരിന്‍െറ സമീപ പ്രദേശങ്ങളില്‍ അടുത്തിടെയുണ്ടായ ട്രെയിന്‍ അപകടങ്ങള്‍ക്ക് പിന്നില്‍  പാക്ചാര സംഘടനയായ ഐ.എസ്.ഐ ആണെന്ന ബിഹാര്‍ പൊലീസിന്‍െറ വാദം യു.പി ഡി.ജി.പി ജാവീദ് അഹ്മദ് തള്ളി. 

ബിഹാറിലെ ദക്ഷിണ ചമ്പാരന്‍ ജില്ലയിലെ റെയില്‍വേ പാളത്തില്‍ ശക്തിയേറിയ സ്ഫോടക വസ്തു സ്ഥാപിക്കാനുള്ള ശ്രമത്തിനിടെ കഴിഞ്ഞ ഒക്ടോബര്‍ ഒന്നിന് അറസ്റ്റിലായ മോത്തി പാസ്വാന്‍, ഉമ ശങ്കര്‍, മുകേഷ് യാദവ് എന്നിവരാണ് പിന്നില്‍ ഐ.എസ്.ഐ ആണെന്ന വാദം ഉന്നയിച്ചത്. ഇതിന്‍െറ അടിസ്ഥാനത്തില്‍ ഈസ്റ്റ് ചമ്പാരന്‍ പൊലീസ് സൂപ്രണ്ട് ജിതേന്ദര്‍ റാണ ട്രെയ്ന്‍ അപകടങ്ങളില്‍  ഐ.എസ്.ഐ ബന്ധം വെളിപ്പെടുത്തി രംഗത്തത്തെിയിരുന്നു. എന്നാല്‍, ഇതിന് തക്കതായ തെളിവുകള്‍ ഇല്ലായെന്ന് യു.പി ഡി.ജി.പി ചൂണ്ടിക്കാട്ടി.

ഇത് അട്ടിമറിയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും ശനിയാഴ്ച ആന്ധ്രയില്‍ ഹിരാഖണ്ഡ് എക്സ്പ്രസ് പാളം തെറ്റിയതടക്കം ഏഴു ട്രെയിന്‍ അപകടങ്ങളില്‍ പുറത്തുള്ള ഇടപെടലുകള്‍ ഉണ്ടെന്നും റെയില്‍വേ മന്ത്രാലയം പറയുന്നതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഐ.എസ്.ഐ ബന്ധത്തെക്കുറിച്ച്  അന്വേഷണം നടത്താന്‍ ആഭ്യന്തര മന്ത്രാലയം ദേശീയ അന്വേഷണ ഏജന്‍സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

Tags:    
News Summary - kanpur train tragedy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.