ദുരന്തം കഴിഞ്ഞപ്പോള്‍ അഭയ് മാത്രം

ഇന്ദോര്‍: ഇന്ദോര്‍-പട്ന എക്സ്പ്രസ് ദുരന്തത്തില്‍ കുടുംബത്തിലെ നാലംഗങ്ങളെ കാണാതായി. പിതംബുര്‍ വ്യവസായമേഖലയില്‍ ജോലിചെയ്യുന്ന സഞ്ജയ് ശ്രീവാസ്തവ, ഭാര്യ പ്രതിമ, പെണ്‍മക്കളായ സുഹാനി, സുരഭി എന്നിവരെയാണ് കാണാതായതെന്ന് സബ്ഡിവിഷനല്‍ മജിസ്ട്രേറ്റ് നരേന്ദ്രനാഥ് പാണ്ഡെ വാര്‍ത്താലേഖകരോട് പറഞ്ഞു. 

ശ്രീവാസ്തവയുടെ മകന്‍ അഭയ് ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ ചികിത്സയിലുണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അവിടെ എത്തിയതായും പാണ്ഡെ പറഞ്ഞു. എന്നാല്‍, മറ്റുള്ളവരെപ്പറ്റിയാണ് ഇതുവരെ വിവരം ലഭിക്കാത്തത്.  ഇന്ദോറിലെ കാലി ബിലൗദ് ഗ്രാമവാസികളാണ് ഇവര്‍. വാരാണസിയില്‍ ബന്ധുവിന്‍െറ വിവാഹത്തില്‍ പങ്കെടുക്കാനാണ് ഇവര്‍  ട്രെയിനില്‍ പുറപ്പെട്ടത്.  ഇവരെ കണ്ടത്തൊന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായും പാണ്ഡെ പറഞ്ഞു.  

എന്നാല്‍, ഇനിയും തിരിച്ചറിയാത്തവരെ കണ്ടത്തൊന്‍ ബന്ധുക്കള്‍ പരിഭ്രാന്തരായി അന്വേഷണം തുടരുകയാണ്. ചിലര്‍ ബന്ധുക്കള്‍ മരിച്ചത് അറിഞ്ഞെങ്കിലും മറ്റ് ചിലര്‍ ഒരു വിവരവും കിട്ടാതെ വലയുകയാണ്. സഹോദരന്‍, മുതിര്‍ന്ന സഹോദരി, മകള്‍ ഇവരെല്ലാം തന്നെ വിട്ടുപോയെന്ന് വേദനയോടെ നിര്‍മല്‍ വര്‍മ എന്നയാള്‍ പറഞ്ഞു. അമ്മയെ ഇതുവരെ കണ്ടത്തൊന്‍ കഴിഞ്ഞിട്ടില്ളെന്നും ജോലിത്തിരക്ക് കാരണമാണ് കുടുംബത്തോടൊപ്പം യാത്രക്ക് പുറപ്പെടാന്‍ കഴിയാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. സഹോദരനെ ഇതുവരെ കണ്ടത്തൊന്‍ കഴിഞ്ഞിട്ടില്ളെന്നായിരുന്നു  യാത്രക്കാരനായ രാമാനന്ദ് തിവാരിയുടെ സങ്കടം.

കുടുംബത്തിന് രക്ഷയായത് അമ്മയുടെ വടി

നടക്കുമ്പോള്‍ കുത്തിപ്പിടിക്കാന്‍ ഉപയോഗിക്കുന്ന അമ്മയുടെ വടി കുടുംബത്തിലെ ഏഴുപേര്‍ക്ക് രക്ഷയായി. അപകടത്തില്‍പ്പെട്ട  ഇന്ദോര്‍-പട്ന എക്സ്പ്രസില്‍ യാത്രചെയ്തിരുന്ന മുസാഫര്‍പുര്‍ നിവാസികളായ ഏഴംഗ കുടുംബത്തിനാണ് വടി തുണയായത്. മറിഞ്ഞ ബോഗിയില്‍ കുടുങ്ങിപ്പോയ സമയത്താണ് അമ്മയുടെ വടികൊണ്ട് ജനലഴി അകത്തി കുടുംബത്തിലെ ഏഴംഗങ്ങളും പുറത്തത്തെിയത്.

എസ് ഒന്ന് ബോഗിയിലായിരുന്നു  കുടുംബാംഗങ്ങള്‍ യാത്രചെയ്തിരുന്നതെന്ന് രക്ഷപ്പെട്ടവരില്‍ ഒരാളായ മനോജ് ചൗരസ്യ പറഞ്ഞു. അമ്മ അപകടത്തിന്‍െറ ആഘാതത്തില്‍ ഒന്നും സംസാരിക്കാന്‍ പറ്റാത്ത അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു. മരണം തങ്ങളെ തൊട്ട് കടന്നുപോവുകയായിരുന്നുവെന്നും തങ്ങളുടെ ബോഗിയിലുണ്ടായിരുന്ന മറ്റ് പലരും മരിച്ചതായും ചൗരസ്യയുടെ ഭാര്യ നന്ദിനി പറഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ നാലിന് പട്നയില്‍നിന്നു വന്ന സ്പെഷല്‍ ട്രെയിനില്‍ കുടുംബാംഗങ്ങള്‍ ഒരുമിച്ച് മുസാഫര്‍പുരിലേക്ക് മടങ്ങി.

 

Tags:    
News Summary - kanpur train tragedy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.